വണ്ടിപ്പെരിയാര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ മൂലം 61 യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പെരിയാര്‍ 57ാം മൈല്‍ ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ 9.45നാണ് സംഭവം.
കുമളി ഡിപ്പോയില്‍നിന്ന് ചങ്ങനാശേരിയിലേക്ക് സര്‍വിസ് പോയ ബസിലാണ് തീ പടര്‍ന്നത്. 57ാം മൈല്‍ ജങ്ഷനിലത്തെിയപ്പോള്‍ എന്‍ജിന്‍െറയും ബോണറ്റിന്‍െറയും ഭാഗത്തുനിന്ന് പുകയും തീയും ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ റോബിന്‍ ജോസഫ് ബസ് നിര്‍ത്തി ബാറ്ററി വിച്ഛേദിക്കുകയും യാത്രക്കാരോട് പുറത്തേക്കിറങ്ങാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. റോബിനും കണ്ടക്ടര്‍ റോയിച്ചനും ബസിനുള്ളില്‍ സൂക്ഷിച്ചിരുന്ന വെള്ളം ബോണറ്റിനു മുകളില്‍ ഒഴിച്ചെങ്കിലും തീ കെടുത്താനായില്ല. ഈ സമയം ഗിയര്‍ ബോക്സിന് ഉള്‍വശത്തെ തെര്‍മോകോള്‍ ഷീറ്റിന് തീപിടിക്കുകയും ബസിനുള്ളില്‍ പൂര്‍ണമായും പുക വ്യാപിക്കുകയും ചെയ്തു. പ്രദേശവാസികളും സമീപത്തെ സ്കൂളിലെ ബസ് ഡ്രൈവര്‍മാരും എതാനും യാത്രക്കാരും കടയില്‍നിന്ന് വെള്ളം എത്തിച്ചാണ് തീകെടുത്തിയത്.
ബോണറ്റിലെ വയറിങ് പൂര്‍ണമായും കത്തിനശിച്ചു. കനത്തപുക ശ്വസിച്ചത് മൂലം ഡ്രൈവര്‍ റോബിന്‍ ജോസഫിന് ദേഹാസ്വാസ്ഥ്യമുണ്ടായി. സംഭവമറിഞ്ഞ് പീരുമേട്ടില്‍നിന്ന് ഫയര്‍ഫോഴ്സിന്‍െറ രണ്ട് യൂനിറ്റ് സ്ഥലത്തത്തെി. വണ്ടിപ്പെരിയാര്‍ പൊലീസും സ്ഥലത്തത്തെിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.