കൊല്ലം: കരുനാഗപ്പള്ളിക്കും ശാസ്താംകോട്ടക്കും ഇടക്ക് മാരാരിത്തോട്ടത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. തിരുവനന്തപുരം ഭാഗത്തുനിന്ന് രാസവളവുമായി കോട്ടയത്തേക്ക് വന്ന ഗുഡ്സ് ട്രെയിനിെൻറ ഒമ്പത് വാഗണുകളാണ് പാളം തെറ്റിയത്. നാല് വാഗണുകൾ പൂർണമായും മറിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇതിനെ തുടർന്ന് കായംകുളത്തിനും കൊല്ലത്തിനുമിടയിൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു.
അപകടത്തെ തുടര്‍ന്ന് കൊല്ലം- കായംകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പാളത്തിലെ അറ്റകുറ്റപ്പണികള്‍ തീരുന്നതുവരെ ട്രെയിനുകളുടെ വേഗം നിയന്ത്രിക്കും. 10 പാസഞ്ചര്‍/മെമു ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. എക്‌സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയിട്ടില്ല
റദ്ദാക്കിയ ട്രെയിനുകൾ
ഭാഗികമായി തടസപ്പെടുന്നവ
ട്രെയിൻ നം: 56305 കോട്ടയം -കൊല്ലം പാസഞ്ചർ
ട്രെയിൻ നം: 66307 എറണാകുളം - കൊല്ലം മെമു(കോട്ടയം വഴി)
ട്രെയിൻ നം: 66308 കൊല്ലം– എറണാകുളം മെമു(കോട്ടയം വഴി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.