മോദിയെ കാണാന്‍ മുസ്ലിം നേതാക്കള്‍ക്ക് അനുമതി നിഷേധിച്ചു

കോഴിക്കോട്: ബി.ജെ.പി ദേശീയ സമ്മേളനത്തിനു കോഴിക്കോട്ടത്തെിയ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദു, ക്രിസ്ത്യന്‍  നേതാക്കളെ കാണാന്‍ തയാറായപ്പോള്‍  മുസ്ലിം നേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയില്ല. കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ മോദിയെ കാണാന്‍ രേഖാമൂലം അനുമതിക്ക് അപേക്ഷിച്ചിരുന്നു.  രണ്ടു മുസ്ലിം സംഘടനകളും സന്ദര്‍ശനാനുമതി തേടി. എന്നാല്‍, സമയമില്ല എന്ന കാരണത്താല്‍ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് അനുമതി നിഷേധിച്ചു. അതേസമയം, കോഴിക്കോട് രൂപതാ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍, താമരശ്ശേരി രൂപത ചാന്‍സലര്‍ എബ്രഹാം കാവില്‍പുരയിടം എന്നിവരെ പ്രധാനമന്ത്രി ഗെസ്റ്റ് ഹൗസില്‍ കണ്ടു.

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി ഗോലോകാനന്ദ, സ്വാമി ചിദാനന്ദപുരി എന്നിവര്‍ക്കും നരേന്ദ്ര മോദിയെ കാണാന്‍ അനുമതി ലഭിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ മുഖാന്തരമാണ് മുസ്ലിം നേതാക്കള്‍ അനുമതിക്ക് അപേക്ഷ കൊടുത്തത്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റിലേക്ക് അപേക്ഷ അയക്കുകയും ചെയ്തു. തീരുമാനം അവിടെയാണ് എടുത്തതെന്ന്  ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. തിരക്കിട്ട സന്ദര്‍ശനം ആയതിനാല്‍ സമയമില്ല എന്നാണ് കാരണം പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.