തൃശൂര്‍: മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലേക്ക് വെള്ളിയാഴ്ചക്കുശേഷം നടത്തുന്ന പ്രവേശം അംഗീകരിക്കില്ളെന്ന് കേരള ആരോഗ്യ സര്‍വകലാശാല. സര്‍വകലാശാലയിലെ മെഡിക്കല്‍, ഡെന്‍റല്‍ കോളജുകളിലെ ബിരുദ കോഴ്സുകളിലേക്കും മെഡിക്കല്‍ ബിരുദാനന്തര ബിരുദ, സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുമുള്ള 2016-‘17 പ്രവേശം മെഡിക്കല്‍, ഡെന്‍റല്‍ കൗണ്‍സിലുകളുടെ നിര്‍ദേശപ്രകാരമാണ് വെള്ളിയാഴ്ച അവസാന ദിവസമായി നിശ്ചയിച്ചതെന്ന് രജിസ്ട്രാര്‍ ഡോ. എം.കെ. മംഗളം അറിയിച്ചു.
പ്രവേശം നേടുന്ന വിദ്യാര്‍ഥികളുടെ അടിസ്ഥാന വിവരങ്ങള്‍ വെള്ളിയാഴ്ച അര്‍ധരാത്രി 12 വരെ സര്‍വകലാശാലാ വെബ്സൈറ്റില്‍ രേഖപ്പെടുത്താനുള്ള സൗകര്യം ലഭ്യമാണ്. ഏതെങ്കിലും കാരണവശാല്‍ ആ സമയത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് അടിസ്ഥാന വിവരങ്ങള്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ സര്‍വകലാശാലാ ഓഫിസില്‍ സമര്‍പ്പിക്കാം. പ്രവേശം നേടിയ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ അടങ്ങിയ, ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ പട്ടിക ശനിയാഴ്ച വൈകീട്ട് അഞ്ചിനകം സര്‍വകലാശാലയില്‍ ലഭിക്കണമെന്നും രജിസ്ട്രാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.