തിരുവനന്തപുരം: കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ 150 സീറ്റുകളിലും മാനേജ്മെന്‍റ് നേരിട്ട് പ്രവേശം നടത്തും. ലോധ കമ്മിറ്റിയില്‍ നിന്ന് അവസാനനിമിഷം അനുമതി ലഭിച്ചതോടെയാണ് പ്രവേശനടപടികള്‍ ആരംഭിക്കുന്നത്. പകുതി സീറ്റുകള്‍ സര്‍ക്കാറിന് വിട്ടുനല്‍കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും അവര്‍ പിന്മാറുകയായിരുന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളും അമൃത കല്‍പിത സര്‍വകലാശാലയുമാണ് സര്‍ക്കാറുമായി കരാറുണ്ടാക്കാത്ത മറ്റ് കോളജുകള്‍.
കെ.എം.സി.ടിയുടെ പ്രോസ്പെക്ടസിനും ജയിംസ് കമ്മിറ്റി ഉപാധികളോടെ അംഗീകാരം നല്‍കി. വ്യാഴാഴ്ച ഉച്ചക്ക് 12 വരെ അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. ന്യൂനത പരിഹരിക്കാന്‍ വൈകീട്ട് അഞ്ചുവരെ സമയം അനുവദിക്കണം. ആറുമണിയോടെ നീറ്റ് റാങ്ക് ക്രമം അനുസരിച്ച് വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കണം. 30ന് പ്രവേശം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. 10 ലക്ഷം രൂപയാണ് എല്ലാ സീറ്റിലും താല്‍ക്കാലികമായി ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കോളജിന്‍െറ വരവുചെലവ് പരിശോധിച്ച് പിന്നീട് ഫീസ് അന്തിമമായി നിശ്ചയിച്ച് നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.