പൊന്‍കുന്നം: വിദേശത്തു ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ യുവാക്കള്‍ പിടിയില്‍. മലേഷ്യന്‍ പൗരത്വമുള്ള തമിഴ്നാട് ഗൂഡല്ലൂര്‍ ശാന്തിഗ്രാം സ്വദേശി സെയ്ത് മുഹമ്മദ്(29), കന്യാകുമാരി തേച്ചിപ്പാറ സ്വദേശി സിബിന്‍ ജോസ് (രമേശ്-24) എന്നിവരാണ് അറസ്റ്റിലായത്. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു പൊന്‍കുന്നത്തെ ഏഴു പേരില്‍നിന്നായി 5.25 ലക്ഷം രൂപ തട്ടിയെടുത്തതായി പൊന്‍കുന്നം സ്വദേശി ഗിരീഷിന്‍െറ പരാതിയത്തെുടര്‍ന്നാണിത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച വിവരത്തത്തെുടര്‍ന്ന് പൊന്‍കുന്നത്തെ ലോഡ്ജില്‍ താമസിച്ച് ആര്‍ഭാടജീവിതം നയിച്ചുവന്ന രണ്ടു യുവാക്കള്‍ നിരീക്ഷണത്തിലായിരുന്നു.
പൊന്‍കുന്നം വിദേശമദ്യവില്‍പനശാലയില്‍ കവര്‍ച്ച നടന്നതിന്‍െറ പിറ്റേന്ന് ഇവര്‍ ലോഡ്ജില്‍നിന്ന് താമസം മാറിയത് നാട്ടുകാര്‍ അറിയിച്ചതിനത്തെുടര്‍ന്ന് പൊലീസ് അന്വേഷണം വിപുലീകരിച്ചു. ഇവരിലൊരാള്‍ പൊന്‍കുന്നം സ്വദേശിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നതറിഞ്ഞ പൊലീസ് ഈ വഴിക്കു നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് കമ്പത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് മലേഷ്യന്‍, ഇന്ത്യന്‍ കറന്‍സികളും കണ്ടെടുത്തു.
മാതാപിതാക്കള്‍ തമിഴ്നാട് സ്വദേശികളാണെങ്കിലും സെയ്ത് മുഹമ്മദിന് മലേഷ്യന്‍ പൗരത്വമാണ്. തമിഴ്നാട്ടിലത്തെിയ ഇയാള്‍ക്ക് 2015 ജൂലൈ 15വരെയാണ് ഇന്ത്യയില്‍ തങ്ങാനുള്ള അനുമതിയുണ്ടായിരുന്നത്. മഹേഷ് എന്ന പേരിലാണ് സെയ്ത് മുഹമ്മദ് പൊന്‍കുന്നത്തു താമസിച്ചിരുന്നത്. ഇവരില്‍നിന്ന് ഏഴു പേരുടെ പാസ്പോര്‍ട്ട് കണ്ടെടുത്തു.
കന്യാകുമാരി സ്വദേശിയായ സിബിന് പൊന്‍കുന്നത്തെ മൂന്നു ബാങ്കുകളില്‍ അക്കൗണ്ടുണ്ട്. ഇതിലെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. ആവശ്യമായ രേഖകളില്ലാതെ കേരളത്തില്‍ താമസിച്ച് ആള്‍മാറാട്ടം നടത്തി പണം തട്ടിയതിനാണ് സെയ്ത് മുഹമ്മദിനെതിരെ കേസെടുത്തത്. സിബിനെതിരെ വിസ തട്ടിപ്പിനാണ് കേസ്. ഇവര്‍ക്ക് മറ്റ് വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും ഡിവൈ.എസ്.പി കെ.എം. ജിജുമോന്‍, സി.ഐ ടി.ടി. സുബ്രഹ്മണ്യന്‍ എന്നിവര്‍ അറിയിച്ചു. മറ്റു സ്ഥലങ്ങളില്‍ ഇവര്‍ സമാനതട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.