ശബരിമല സംഭവം ഏറെ വേദനിപ്പിച്ചു; കോടതി വിധി എന്തായാലും ഭക്തരുമായി കൂടിയാലോചിക്കും -കടകംപള്ളി

തിരുവനന്തപുരം: 2018ലെ ശബരിമല സംഭവങ്ങൾ ഏറെ വേദനിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദുഃഖിപ്പിച്ച സംഭവമാണ്, ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ വിഷയങ്ങള്‍ പരിഗണിക്കുന്ന സുപ്രീംകോടതി വിശാല ബെഞ്ചിൻെറ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും കൂടിയാലോചിച്ചേ സർക്കാർ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ വാക്കുകൾ: '2018ലെ ശബരിമല പ്രശ്നം യഥാർത്ഥത്തിൽ കേരളത്തെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണ്. അതിനുശേഷം നിരവധി ഉത്സവങ്ങൾ അവിടെ നടന്നു. 2018ന് മുമ്പുള്ള തീർത്ഥാടന കാലത്തേക്കാൾ മനോഹരമായ ഉത്സവങ്ങൾ ‍ആയിരുന്നു എന്ന് ഭക്തർ തന്നെ പറഞ്ഞു. എല്ലാ തീർത്ഥാടനത്തിലും നിരവധി തവണ പങ്കെടുത്ത ആളാണ് ഞാൻ. 2018ലെ സംഭവം ഏറെ വേദനിപ്പിച്ച സംഭവമാണ്. ദുഃഖിപ്പിച്ച സംഭവമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവമാണ്.'
'സുപ്രീംകോടതി വിശാല ബെഞ്ചിൻെറ വിധി എന്തായാലും കേരളത്തിലെ ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ കക്ഷികളുമായെല്ലാം കൂടിയാലോചിച്ചേ സർക്കാർ തീരുമാനമെടുക്കൂ.' -മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Tags:    
News Summary - Kadakampally Surendran about Sabarimala issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.