കണ്ണൂരിൽ സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്ത് വെച്ചപ്പോൾ (ഫയൽ ചിത്രം)
തിരുവനന്തപുരം: കെ റെയിൽ വിരുദ്ധ സമരത്തിന്റെ രണ്ടാം വാർഷികം ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ 20ന് കോട്ടയം മാടപ്പള്ളിയിൽ തുടങ്ങിയ സിൽവർ വിരുദ്ധ സമര കേന്ദ്രത്തിൽ നടക്കുന്ന പരിപാടിയിൽ സിൽവർ ലൈൻ കടന്നുപോകുന്ന 11 ജില്ലകളിലെ മൂന്നൂറോളം സമരകേന്ദ്രങ്ങളിലെ സജീവപ്രവർത്തകർ പങ്കെടുക്കും.
മാടപ്പള്ളിയിൽ 20ന് രാവിലെ 10ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്യും. സ്ഥിരം സമര കേന്ദ്രങ്ങളിലും ജില്ല ആസ്ഥാനങ്ങളിലും 18 മുതൽ 24 വരെ സിൽവർ ലൈൻ വിരുദ്ധ സമര പരിപാടികൾ നടത്തും. വടകര അഴിയൂരിൽ വനിതാ സംഗമ സദസ്സ് നടത്തും. ജനകീയ സമിതിയുടെ നിർവാഹക സമിതി യോഗത്തിൽ സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.