തിരുവനന്തപുരം: 21 മന്ത്രിമാരായിരിക്കും രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകുകയെന്ന് ഇടതുമുന്നണി കൺവീനര്‍ എ. വിജയരാഘവൻ. മമന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയെന്നും വിജയരാഘവന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സി.പി.എമ്മിന് 12 അംഗങ്ങളും സി.പി.ഐക്ക് നാലും കേരളാ കോൺഗ്രസിനും ജെ.ഡി.എസിനും എൻ.സി.പിക്കും ഒരോ മന്ത്രിസ്ഥാനങ്ങളും നൽകും. ജനാധിപത്യ കേരളാ കോൺഗ്രസിനും ഐ.എൻ.എല്ലിനും ആദ്യ ഊഴത്തിൽ മന്ത്രി സ്ഥാനം കിട്ടും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബിയും കോൺഗ്രസ് എസും രണ്ടാം ഊഴത്തിൽ മന്ത്രിസ്ഥാനത്തെത്തും.
സ്പീക്കര്‍ സ്ഥാനം സി.പി.എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി.പി.ഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും നൽകുമെന്നുമാണ് യോഗത്തിൽ ധാരണയായത്.
നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ സി.പി.എം മന്ത്രിമാരുടെ പേരുകളിൽ അന്തിമ തീരുമാനം എടുക്കും. കെ.കെ ശൈലജ ഒഴികെ പുതുമുഖങ്ങളാണ് സി.പിഎമ്മിൽ മന്ത്രിമാരാകുന്നത് എന്നതുപോലെ സി.പി.ഐയിലും പുതുമുഖങ്ങളായിരിക്കും മന്ത്രിമാരാകുക.
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പരമാവധി ആളെക്കുറച്ചായിരിക്കും സത്യപ്രതിജ്ഞയെന്ന എ. വിജയരാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.