കോഴിക്കോട് : സർക്കാർ ഉദ്യോഗസ്ഥരായ പ്യൂൺ മുതൽ വകുപ്പ് തലവൻമാർ ഉൾപ്പെടെകഴിഞ്ഞ ആറ് വർഷത്തിനിടെ വിജിലൻസ് കേസിൽ ശിക്ഷിക്കപ്പെട്ടത് 216 പേർ. സംസ്ഥാന സർവീസിലുള്ള ഉദ്യോഗസ്ഥരായ 1061 പേർക്കെതിരെ വിജിലൻസ് കേസെടുത്തു. 129 പേർക്കെതിരെ വിജിലൻസ് അന്വേഷണവും 423 പേർക്കെതിരെ പ്രാഥമികാന്വേഷണവും നടക്കുന്നുണ്ട്.
കഴിഞ്ഞ ആറ് വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത് തദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. 154 പേരാണ്. റവന്യൂവകുപ്പിൽ 97 പേരുണ്ട്. സഹകരണവകുപ്പ്- 61, സിവിൽ സപ്ലൈസ്- 37, പൊലീസ് -31, പി.ഡബ്ല്യു.ഡി-29, വിദ്യാഭ്യാസം- 25, ആരോഗ്യം- 23 എന്നിങ്ങനെയാണ് വിജിലൻസ് കേസുകളുടെ കണക്ക്.
വിജിലൻസ് പിടികൂടിയതിനെ തുടർന്ന് 84 പേർ സസ്പെൻഷനിലാണ്. റവന്യൂവകുപ്പിലാണ് ഏറ്റവുമധികം പേർ. 22 പേർ സസ്പെൻഷനിലുണ്ട്. തദേശം-19, ആരോഗ്യം -എട്ട്, രജിസ്ട്രേഷൻ-ആറ്, പൊലീസ് -നാല് എന്നിങ്ങനെയാണ് സസ്പെൻഷനിലായവരുടെ ഉദ്യോഗസ്ഥരുടെ കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.