കോഴിക്കോട് : ജനിച്ച മണ്ണിൽ ജീവിക്കാനുള്ള ആദിവാസികളുടെ മുന്നേറ്റത്തിലെ നാഴികകല്ലായ മുത്തങ്ങ ഭൂസമരത്തിന്റെ 21-ാം വാർഷികം 19 ന് വയനാട് -മുത്തങ്ങ തകരപ്പാടിയിൽ. ഭരണകൂട - വംശീയ ഭീകരതയെ അതിജീവിച്ച ഭൂസമരകുടുംബങ്ങളും, കേരളത്തിലെ ആദിവാസി - ദലിത് - ബഹുജനസംഘടനാ പ്രവർത്തകരും, കലാസാംസ്‌കാരിക പ്രവർത്തകരും ദിനാചരണത്തിൽ പങ്കെടുക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനുവും കോ-ഓർഡിനേറ്റർ എം. ഗീതാനന്ദനും അറിയച്ചു.
തദ്ദേശീയ ജനതയെ ശാശ്വതമായി അടിമകളാക്കി നിലനിർത്തണം എന്ന ശക്തികളുടെ വ്യാമോഹമാണ് മുത്തങ്ങയിലെ ഭരണകൂടശക്തികൾ നടത്തിയ നരനായാട്ടിന് കാരണമായത്. കേരളത്തിലെ ആദിവാസികൾ അതിനെ അതിജീവിച്ചിട്ടുണ്ട്. അതിജീവനത്തിന്റെ രണ്ട് ദശകങ്ങളിലെ അനുഭവമാണ് ഈ മുത്തങ്ങ വാർഷികത്തിൽ ആദിവാസി - ദലിത് ജനവിഭാഗങ്ങൾക്ക് പങ്കുവെക്കുന്നതെന്നും എം. ഗീതാനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.