ഊരാളുങ്കൽ സൊസൈറ്റിയിൽ 2408 കോടി രൂപയുടെ സ്ഥിരനിക്ഷേപം

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിലവിൽ 24,08,98,37,590 രൂപയുടെ സ്ഥിരനിക്ഷേപം ഉണ്ടെന്ന് മന്ത്രി വി.എൻ വാസൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ 20,15,14,32,548 രൂപയും 2022-23 സാമ്പത്തിക വർഷത്തിൽ 22,83,88,77,288 രൂപയും 2023-24 സാമ്പത്തിക വർഷത്തിൽ 24,09,09,02,803 രൂപയും സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നു.

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിലവിൽ 8.75 ശതമാനം പലിശ നിരക്കിലും മുതിർന്ന പൗരന്മാർക്ക് 9.25 ശതമാനം പലിശ നിരക്കിലുമാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. സൊസൈറ്റി സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുവാൻ 2023 ജൂലൈ 20ന് ഉത്തരവായിരുന്നു. 

Tags:    
News Summary - 2408 crore fixed investment in Uralungal Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.