"തിരുവനതപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണം" - ലോക്‌സഭയിൽ വീണ്ടും ഡോ. ശശി തരൂരിന്റെ സ്വകാര്യ ബിൽ

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കേരളാ ഹൈകോടതി ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഡോ. ശശി തരൂർ എം പി ലോക്‌സഭയിൽ സ്വകാര്യ ബില്ലിലൂടെ 26ന് അവതരിപ്പിച്ചു. സംസ്ഥാന സർക്കാർ കക്ഷിയാകുന്ന ഹൈകോടതിയിലെ കേസ് നടത്തിപ്പുകൾക്കായി പോകുന്ന ഉദ്യോഗസ്ഥരുടെ യാത്രാബത്ത ഇനത്തിൽ കോടിക്കണക്കിനു രൂപയാണ് ചെലവഴിക്കുന്നത്. സംസ്ഥാന സർക്കാർ ഈ അനാവശ്യ ചെലവ് നീതികരിക്കാനാകാത്ത പ്രവർത്തിയാണ്.

കേസു നടത്തിപ്പിനായി പോകുന്ന ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസുകളുടെ പ്രവർത്തനവും തടസപ്പെടുന്നു. സം"തിരുവനതപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണം" - ലോക്‌സഭയിൽ വീണ്ടും ഡോ. ശശി തരൂരിന്റെ സ്വകാര്യ ബിൽസ്ഥാനത്തിൻറെയും ജനങ്ങളുടെയും സാമ്പത്തിക സമയ നഷ്ടങ്ങൾ ഒഴിവാക്കാനായി തലസ്ഥാനത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഹൈകോടതി ബഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് സ്വകാര്യ ബില്ലിൽ ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ ഡോ. തരൂരിന്റെ മൂന്നാമത്തെ സ്വകാര്യ ബില്ലാണിത്. ആദ്യത്തേത് 2014 ലും രണ്ടാമത്തേത് 2021 ലും ആയിരുന്നു അവതരിപ്പിച്ചത്. ട്രാൻസ് ജെണ്ടറുകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനായുള്ള മറ്റൊരു സ്വകാര്യ ബില്ലും ഡോ. ശശി തരൂർ ലോകസഭയിൽ അതരിപ്പിച്ചു.

Tags:    
News Summary - "High Court bench should be established in Thiruvananthapuram" - Dr. again in Lok Sabha. Shashi Tharoor's personal bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.