കോഴിക്കോട്: പ്രായപൂർത്തിയാവാത്തവരുടെ വിവാഹം അധികൃതരെ അറിയിച്ചാൽ 2,500 രൂപ പ്രതിഫലം ലഭിക്കും. 'ഇൻഫോർമർ'മാരെ വെളിപ്പെടുത്തില്ല. വനിത-ശിശുക്ഷേമ സമിതിക്കാണ് ഇതിൻെറ ചുമതല. ഈയിനത്തിൽ നൽകാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെക്കാൻ സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി.
സാമൂഹികനീതി വകുപ്പിൻെറതാണ് തീരുമാനം. ഈ സാമ്പത്തിക വർഷം മുതലാണ് ഫണ്ട് ആരംഭിക്കുന്നത്. വരും വർഷങ്ങളിൽ ഇതിനായി ഫണ്ട് വകയിരുത്തുമെന്ന് ഉത്തരവിൽ വ്യക്തമാക്കി. രാജ്യത്ത് സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് വിവാഹപ്രായം. പെൺകുട്ടികളുടെ വിവാഹപ്രായം കേന്ദ്രസർക്കാർ ഉയർത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി സൂചന നൽകിയത്. പി. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.