പയ്യോളി: വീട്ടിൽ നിന്ന് കാണാതായ രണ്ട് വയസ്സുകാരിയെ ഒരു കിലോമീറ്റർ അകലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കമ്പിവളപ്പിൽ ഷംസീർ-അഷറ ദമ്പതികളുടെ മകളായ ആമിന ഹജ് വയാണ് മരിച്ചത്.
ഉച്ചക്ക് 12ഓടെ വീട്ടിലെ വരാന്തയിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഉടൻ സമൂഹ മാധ്യമങ്ങളിലൂടെ വിവരം കൈമാറിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് കിലോമീറ്ററകലെയുള്ള കൊളാവിപ്പാലത്തിനടുത്തുള്ള തോട്ടിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഖബറടക്കും. സഹോദരി: സൽന മറിയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.