സർവകലാശാലകളിൽ അന്താരാഷ്​ട്ര നിലവാരമുള്ള 30 പഠന -ഗവേഷണ കേന്ദ്രങ്ങൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ മ​ല​യാ​ളി ശാ​സ്​​ത്ര പ്ര​തി​ഭ​ക​ളു​ടെ പേ​രി​ൽ 30 സ്വ​യം​ഭ​ര​ണ അ​ന്ത​ർ​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളും അ​ന്ത​ർ​വൈ​ജ്ഞാ​നി​ക സ്​​കൂ​ളു​ക​ളും ആ​രം​ഭി​ക്കും. ഇ​വ​ക്കാ​യി നൂ​റു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തി​ന്​ പു​റ​മെ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​സൃ​ഷ്​​ടി​ക്ക്​ കി​ഫ്​​ബി​യി​ൽ​നി​ന്ന്​ 500 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.

എം.​ജി.​കെ. മേ​നോ​ൻ, ഇ.​സി.​ജി. സു​ദ​ർ​ശ​ന​ൻ, ഇ.​കെ. അ​യ്യ​ങ്കാ​ർ, ബി.​സി. ശേ​ഖ​ർ, ജി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ, അ​ന്നാ​മാ​ണി, പി.​കെ. മേ​നോ​ൻ, ആ​ർ.​എ​സ്. കൃ​ഷ്ണ​ൻ, പി.​ആ​ർ. പി​ഷാ​ര​ടി, ഇ.​കെ. ജാ​ന​കി​യ​മ്മാ​ൾ, കെ.​ആ​ർ. രാ​മ​നാ​ഥ​ൻ, ഗോ​പി​നാ​ഥ് ക​ർ​ത്ത, എം.​കെ. വൈ​നു ബാ​പ്പു തു​ട​ങ്ങി​യ പ്ര​തി​ഭ​ക​ളു​ടെ പേ​രി​ലാ​യി​രി​ക്കും കേ​ന്ദ്ര​ങ്ങ​ൾ. പ്ര​ഗ​ല്​​ഭ​രാ​യ വി​ദ​ഗ്ധ​രെ​യോ പ​ണ്ഡി​ത​രെ​യോ സേ​ർ​ച്ച് ക​മ്മി​റ്റി​വ​ഴി ദേ​ശീ​യ​ത​ല​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക.

ശാ​സ്ത്രീ​യ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ കൃ​ഷി​യും വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ശാ​സ്ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ൻ​റ​ർ യൂ​നി​വേ​ഴ്സി​റ്റി സെൻറ​ർ ഫോ​ർ ട്രാ​ൻ​സ്​​ലേ​ഷ​ന​ൽ റി​സ​ർ​ച്ച് ആ​യി​രി​ക്കും ഇ​തി​ലൊ​ന്ന്. സെൻറ​ർ ഫോ​ർ ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ, ഡി​സാ​സ്​​റ്റ​ർ റി​സൈ​ല​ൻ​സ്, ​പോ​ളി​സി സ്​​റ്റ​ഡീ​സ് ആ​ൻ​ഡ്​​ റി​സ​ർ​ച്ച്, ഐ.​പി.​ആ​ർ സ്​​റ്റ​ഡീ​സ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൊ​മേ​ഴ്സ്യ​ൽ ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മെൻറ്​ ലോ ​എ​ന്നി​വ​യി​ൽ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളും നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ്​​ നാ​നോ ടെ​ക്നോ​ള​ജി, ഡാ​റ്റാ സ​യ​ൻ​സ്, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ്​ ടെ​ക്നോ​ള​ജി, മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ്​​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്, എ​ന​ർ​ജി മെ​റ്റീ​രി​യ​ൽ​സ്, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ്​​ മെ​റ്റ​ല​ർ​ജി, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്, ലൈ​ഫ് സ​യ​ൻ​സ​സ്, ഡി​സൈ​ൻ ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ്​​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്, സോ​ഷ്യ​ൽ എ​ൻ​റ​ർ​പ്ര​ണ​ർ​ഷി​പ് ആ​ൻ​ഡ്​ നോ​ൺ പ്രോ​ഫി​റ്റ് മാ​നേ​ജ്മെൻറ്, ബ​യോ സ​യ​ൻ​സ​സ് ആ​ൻ​ഡ്​​ ജ​ന​റ്റി​ക്സ്, ഇ​ൻ​ഡ​സ്ട്രീ 4.0 ടെ​ക്നോ​ള​ജീ​സ്, സ്​​പേ​സ്​ സ​യ​ൻ​സ​സ് ആ​ൻ​ഡ്​​ ടെ​ക്നോ​ള​ജീ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ്​ എ​ൻ​ഹാ​ൻ​സ്ഡ് എ​ജു​ക്കേ​ഷ​ൻ, അ​ഡ്വാ​ൻ​സ് റി​സ​ർ​ച്ച് ഇ​ൻ​റ​ർ​വെ​ൻ​ഷ​ൻ​സ് ഫോ​ർ വെ​ർ​ണാ​ക്കു​ല​ർ അ​പ്ഗ്ര​ഡേ​ഷ​ൻ, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ​സ് തു​ട​ങ്ങി​യ വി​ഷ​യ​മേ​ഖ​ല​ക​ളി​ൽ അ​ന്ത​ർ വൈ​ജ്ഞാ​നി​ക സ്​​കൂ​ളു​ക​ളു​മാ​ണ്​ ആ​രം​ഭി​ക്കു​ക.

നി​ല​വി​ലു​ള്ള സ​ർ​വ​ക​ലാ​ശാ​ല സ്​​കൂ​ളു​ക​ൾ/ പ​ഠ​ന​വ​കു​പ്പു​ക​ൾ / സെൻറ​റു​ക​ൾ എ​ന്നി​വ​യു​ടെ മി​ക​വ്​ പ​രി​ശോ​ധി​ച്ച്​ മി​ക​വി​െൻറ കേ​ന്ദ്ര​ങ്ങ​ളാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തും.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.