കേരളത്തിൽ 280 പേർക്ക് കോവിഡ്; ഒമിക്രോണിന്റെ പുതിയ ഉപവ​കഭേദവും സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച 312 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 280 രോഗികളും കേരളത്തിലാണ്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്.

ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. വെള്ളിയാഴ്ച 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് 312 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ ഒമിക്രോണിന്റെ ഉപവകഭേദമായ ​JN.1ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും കോവിഡ് കേസുകൾ ഉയരാൻ ഈ വകഭേദം കാരണമായിട്ടുണ്ട്. ചൈനയിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോണിന്റെ ഉപവകഭേദമായ JN.1 ലക്സംബർഗിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഈ വർഷം ആഗസ്റ്റിലായിരുന്നു കോവിഡ് വകഭേദം കണ്ടെത്തിയത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സാധാരണ കോവിഡിന്റെ ലക്ഷണങ്ങൾ തന്നെയാണ് JN.1ലും ഉണ്ടാവുക. പുതിയ കോവിഡ്‍ വകഭേദത്തിനെതിരെ ചെറിയ മാറ്റങ്ങൾ വരുത്തിയ വാക്സിനുകൾ തന്നെ മതിയാകുമെന്നാണ് അനുമാനം.

Tags:    
News Summary - 312 new Covid cases in 24 hrs, 280 in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.