തിരുവനന്തപുരം: ഒാണത്തോടനുബന്ധിച്ച് കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 3500 ഒാണച്ചന്തകൾ നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇതിെൻറ ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് പാളയം എൽ.എം.എസ്. കോമ്പൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ മൂന്നു വരെ 10 ദിവസമായിരിക്കും ചന്തകൾ പ്രവർത്തിക്കുക.
വിപണിയിൽ 41 രൂപ വിലയുള്ള ജയ, കുറുവ അരികൾ 25 രൂപക്കും പച്ചരി 23 രൂപക്കും 44 രൂപ വിലയുള്ള കുത്തരി 24 രൂപക്കും 44 രൂപ വിലയുള്ള പഞ്ചസാര 22 രൂപക്കും 202 രൂപയുള്ള വെളിച്ചെണ്ണ 90 രൂപക്കും ഇൗ ചന്തകളിൽ വിൽക്കും. പയർ, കടല, ഉഴുന്ന്, പരിപ്പ്, മുളക്, മല്ലി എന്നിവക്കെല്ലാം വൻ വിലക്കുറവുണ്ടാകും.
സർക്കാർ സബ്സിഡിയോടെയാണ് ഇതു നൽകുന്നത്. പുറമേ സബ്സിഡി ഇല്ലാത്ത ബിരിയാണി അരി, ശർക്കര, അടക്കം 10 ഇനങ്ങൾ കൂടി വിലക്കുറിവൽ ലഭ്യമാക്കും. പായസം, ആട്ട, മൈദ, മുളക്, മഞ്ഞൾപൊടികൾ, ഉപ്പ് തുടങ്ങി 15 ഇനങ്ങൾ കൂടി ലഭ്യമാകും. കാഷ്യൂ എക്സ്പോർട്ട് പ്രേമാഷൻ കൗൺസിലിെൻറ ലബോറട്ടറികളിൽ പരിശാധന നടത്തിയ ശേഷമാണ് ഇവ വിതരണം ചെയ്യുന്നത്. ഇതിനകം ഗുണമേന്മ കുറഞ്ഞതെന്ന് കണ്ടെത്തിയതെല്ലാം വിതരണക്കാർക്ക് മടക്കി നൽകി. 26,000 ടൺ സബ്സിഡി ഇനങ്ങൾ 120 കോടി രൂപക്ക് വാങ്ങി. 6,000 ടൺ സബ്സിഡി ഇതര സാധനങ്ങൾക്ക് 75 കോടി രൂപ വിതരണക്കാർക്ക് നൽകി.
941 പഞ്ചായത്തുകളിലായി 2575 ഉം നഗരസഭകളിൽ 691ഉം ത്രിവേണി 156 ഉം മൊബൈൽ ത്രിവേണി 15 ഉം അടക്കം 3477ചന്തകളാണ് സജ്ജമായത്.
2481 പ്രാഥമിക ബാങ്കുകളും സംഘാടകരായി രംഗത്തുണ്ട്. ഒാണച്ചന്തകൾക്ക് സർക്കാർ 60 കോടി സബ്സിഡി നൽകി. 40 കോടി ഇതിനകം കൈമാറി. ‘ഒാണവും ബക്രീദും കൺസ്യൂമർഫെഡിനൊപ്പം’ എന്നതാണ് മുദ്രാവാക്യം. ഒാണത്തിന് ശേഷവും സ്ഥിരമായി കൺസ്യൂമർഫെഡ് സ്ഥാപനങ്ങൾ വഴി വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കും. റേഷൻ കാർഡ് പതിച്ചാണ് സബ്സിഡി ഇനങ്ങൾ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.