മലപ്പുറം: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 42 ശതമാനവും ഇരുചക്രവാഹന യാത്രക്കാർ. 2020 ജനുവരി മുതൽ ഡിസംബർ വരെയുള്ള പൊലീസ് ക്രൈം റൊക്കോഡ്സിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇക്കാലയളവിൽ 1249 പേർക്കാണ് ഇരുചക്ര വാഹനാപകടങ്ങളിൽ ജീവൻ പൊലിഞ്ഞത്.
970 പേർ ബൈക്കപകടങ്ങളിലും 269 പേർ സ്കൂട്ടർ അപകടങ്ങളിലും മരിച്ചു. 2019ൽ ആകെ വാഹനാപകട മരണങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർ 40 ഉം 2018ൽ 38 ഉം ശതമാനമായിരുന്നു.
2020ൽ ലോക്ഡൗണിൽ അപകടനിരക്കും മരണനിരക്കും കുറെഞ്ഞങ്കിലും ലോക്ഡൗൺ പിൻവലിച്ചശേഷം കുത്തെന കൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഏപ്രിലിൽ 354 അപകടങ്ങളിൽ 52 േപർ മരിച്ചേപ്പാൾ ഡിസംബറിൽ 2323 അപകടങ്ങളിലായി 370 ജീവനുകൾ നഷ്ടപ്പെട്ടു.
11,831 ഇരുചക്രവാഹനങ്ങളാണ് 2020ൽ അപകടത്തിൽപെട്ടത്. 9046 ബൈക്കുകളും 2785 സ്കൂട്ടറുകളും. സംസ്ഥാനത്ത് ഇക്കാലയളവിൽ 27,877 വാഹനാപകടങ്ങളിലായി 2979 പേരാണ് ആകെ മരിച്ചത്.
സംസ്ഥാനത്ത് അപകടത്തിൽപെടുന്നവയിൽ കാറുകളാണ് രണ്ടാമത്. ഒരു വർഷത്തിനിടെ 7729 കാറപകടങ്ങളിൽ 614 പേർ മരിച്ചു. 1192 ലോറി അപകടംവരുത്തി 614 പേരും 2458 ഒാേട്ടാ അപകടങ്ങളിൽ 146 പേരും 713 സ്വകാര്യ ബസപകടങ്ങളിൽ 105 പേരും 520 മിനി ലോറി അപകടങ്ങളിൽ 86 പേരും 414 ടിപ്പർ ലോറി അപകടങ്ങളിൽ 70 പേരും 349 മീഡിയം ചരക്കുവാഹന അപകടങ്ങളിൽ 53 പേരും 296 കെ.എസ്.ആർ.ടി.സി ബസുകളിൽ 52 പേരും ഒരുവർഷത്തിനിടെ മരിച്ചു.
103 അപകടങ്ങളിൽ വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അജ്ഞാത വാഹനമിടിച്ച് മരിച്ചത് 24 പേർ. അപകടം വരുത്തുന്നതിൽ ആംബുലൻസുകളും പിന്നിലല്ല.
129 ആംബുലൻസ് അപകടങ്ങളിൽ 22 പേരാണ് മരിച്ചത്. 18ഉം സ്വകാര്യ ആംബുലൻസുകളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.