തിരുവനന്തപുരം: അധ്യക്ഷ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കോർപറേഷനുകളിൽ ആറിൽ അഞ്ചിടത്തും എൽ.ഡി.എഫ്. 86 നഗരസഭകളിൽ ഇടതുമുന്നണിക്ക് നേരിയ മുൻതൂക്കം. കോർപറേഷനുകളിൽ കണ്ണൂർ മാത്രമാണ് യു.ഡി.എഫിനൊപ്പം. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട് കോർപറേഷനുകൾ ഇടതുപക്ഷം സ്വന്തമാക്കി. നഗരസഭകൾ 43 എണ്ണത്തിൽ ഇടതുപക്ഷത്തിനാണ് അധ്യക്ഷപദവി. 41 ഇടത്ത് യു.ഡി.എഫ് അധികാരം പിടിച്ചു. പാലക്കാട്, പന്തളം നഗരസഭകളിൽ ബി.ജെ.പി അധികാരം നേടി. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രൻ, കൊല്ലത്ത് പ്രസന്ന ഏണസ്റ്റ്, കൊച്ചിയിൽ അഡ്വ. എം. അനിൽകുമാർ, കോഴിക്കോട് ഡോ. ബീന ഫിലിപ്പ് എന്നിവർ മേയർമാരായി. നാലു പേരും സി.പിഎമ്മുകാരാണ്. ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന തൃശൂരിൽ കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെ മേയറാക്കി എൽ.ഡി.എഫ് ഭരണം പിടിച്ചു. കണ്ണൂരിൽ കോൺഗ്രസിലെ ടി.ഒ. മോഹനനാണ് മേയർ.
മൂന്ന് നഗരസഭകളിൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് വിജയിച്ചത്. പരവൂർ, കോട്ടയം, കളമശ്ശേരി എന്നിവിടങ്ങളിലാണ് അത്. കളമശ്ശേരിയിൽ ഒരു വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിെവച്ചതാണ്. ഇവിടത്തെ ഫലം നിർണായകമാകും. 32 അംഗങ്ങളുള്ള പരവൂരിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 14 വീതം വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തി. നാല് അംഗങ്ങളുള്ള ബി.െജ.പി രണ്ട് നറുക്കെടുപ്പുകളിലും വിട്ടുനിന്നു. 52 വാർഡുകളുള്ള കോട്ടയം നഗരസഭയിൽ 21 വീതമാണ് സീറ്റ് നില. പത്തനംതിട്ട നഗരസഭയിൽ യു.ഡി.എഫ് വിമതരായ മൂന്ന് പേരുടെ പിന്തുണയോടെ ഇടതുപക്ഷം ഭരണം പിടിച്ചു. മൂന്ന് എസ്.ഡി.പി.െഎ അംഗങ്ങൾ വിട്ടുനിന്നു. നഗരസഭയിൽ 13 വീതം സീറ്റുകൾ നേടി എൽ.ഡി.എഫും യു.ഡി.എഫും കക്ഷിനിലയിൽ തുല്യരായിരുന്നു. മൂന്ന് എസ്.ഡി.പി.െഎ അംഗങ്ങൾക്ക് പുറമേ മൂന്ന് സ്വതന്ത്രരും. തൊടുപുഴയിൽ അവസാന നിമിഷം നടത്തിയ അട്ടിമറി നീക്കത്തിലൂടെ ഭരണം എൽ.ഡി.എഫ് പിടിച്ചു. ഷൊർണൂരിൽ എസ്.ഡി.പി.ഐ വോട്ടു നേടിയാണ് എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടിയത്.
ധാരണ ലംഘിച്ച് ൈവസ് ചെയർമാൻ സ്ഥാനത്തിനായി സി.പി.െഎക്കെതിരെ സി.പി.എം മത്സരിച്ച് വിജയിച്ചതാണ് തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിൽ കണ്ടത്. സി.പി.എമ്മിന് 24 ഉം സി.പി.െഎക്ക് മൂന്നും സീറ്റുള്ള ഇവിടെ സി.പി.െഎയുടെ എസ്. രവീന്ദ്രനെതിരെ സി.പി.എമ്മിലെ ഹരികേശൻ നായർ 24 വോട്ട് നേടി വൈസ് ചെയർമാനായി. 39 വാർഡുകളുള്ള നെടുമങ്ങാട് ഇടതുമുന്നണിക്ക് 27 ഉം യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് നാലും സീറ്റുകളാണുള്ളത്. മുന്നണിധാരണകൾക്ക് വിരുദ്ധമായി നടന്ന നീക്കം വ്യാപക അതൃപ്തിക്കും പ്രതിഷേധത്തിനും ഇടയാക്കിയ സാഹചര്യത്തിൽ വൈസ് ചെയർമാൻ രാജിവെച്ചേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.