തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിൽ ഇൗ വർഷം പ്രവേശനത്തിനുള്ളത് 45,815 സീറ്റുകൾ. ഇതിൽ 45,116 സീറ്റ് സാേങ്കതിക സർവകലാശാലക്കുകീഴിലെ എൻജിനീയറിങ് കോളജുകളിലും അവശേഷിക്കുന്നവ കേരള, കാലിക്കറ്റ്, വെറ്ററിനറി, അഗ്രികൾച്ചർ, ഫിഷറീസ് സർവകലാശാലകൾക്കു കീഴിലുമാണ്. സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ 56,599 പേരാണ് യോഗ്യത നേടിയത്.
ഒമ്പത് സർക്കാർ എൻജിനീയറിങ് കോളജുകളിലായി ആകെയുള്ളത് 3430 ബി.ടെക് സീറ്റുകളാണ്. മൂന്ന് എയ്ഡഡ് എൻജിനീയറിങ് കോളജുകളിൽ 1844 സീറ്റുണ്ട്. െഎ.എച്ച്.ആർ.ഡിക്കു കീഴിൽ ഒമ്പത് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിൽ 2040 സീറ്റും എൽ.ബി.എസിനു കീഴിലുള്ള രണ്ടു കോളജുകളിൽ 900 സീറ്റും സഹകരണവകുപ്പിനു കീഴിലെ കോഒാപറേറ്റിവ് അക്കാദമി ഒാഫ് പ്രഫഷനൽ എജുക്കേഷെൻറ (കേപ്) ഒമ്പത് കോളജുകളിൽ 2580 സീറ്റുമുണ്ട്.
കെ.എസ്.ആർ.ടി.സിക്കു കീഴിൽ പാപ്പനംകോട് എസ്.സി.ടി കോളജിൽ 420ഉം സെൻറർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള (സി.സി.ഇ.കെ)യുെട കീഴിലെ കോളജിൽ 180 സീറ്റും സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനു കീഴിലെ തൊടുപുഴ യൂനിവേഴ്സിറ്റി കോളജ് ഒാഫ് എൻജിനീയറിങ്ങിൽ 240 ഉം കേരള സർവകലാശാല നേരിട്ട് നടത്തുന്ന കാര്യവട്ടം എൻജിനീയറിങ് കോളജിൽ 189 ഉം കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് കോളജിൽ 270ഉം സീറ്റുണ്ട്. അഗ്രികൾചർ സർവകലാശാലക്കു കീഴിലെ തവനൂർ കേളപ്പജി കോളജിൽ 80 സീറ്റുണ്ട്. സാേങ്കതിക സർവകലാശാലക്കു കീഴിലെ കോളജുകളിൽ കഴിഞ്ഞ വർഷം 47,258 സീറ്റാണുണ്ടായിരുന്നത്.
ചില സ്വാശ്രയ കോളജുകളിലെ സീറ്റുകൾ എ.െഎ.സി.ടി.ഇ വെട്ടിക്കുറച്ചതോടെ ഇത് 45,116 ആയി കുറഞ്ഞു. സാേങ്കതിക സർവകലാശാലക്കു കീഴിലെ സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ 33,662 സീറ്റാണുള്ളത്. സർക്കാർ എൻജിനീയറിങ് കോളജുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ മാനേജ്മെൻറ് േക്വാട്ട ഒഴികെയുള്ള സീറ്റുകളിലേക്കും സ്വാശ്രയ കോളജുകളിലെ 50 ശതമാനം സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണറാണ് അലോട്ട്മെൻറ് നടത്തുക.
ഏതാനും വർഷങ്ങളായി സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ പകുതിയോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. കോവിഡ് സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ പഠനത്തിന് േപാകുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നും അതുവഴി സംസ്ഥാനത്തെ കോളജുകളിൽ കുട്ടികൾ വർധിക്കുമെന്നുമാണ് പ്രതീക്ഷ. എൻജിനീയറിങ് പ്രവേശനത്തിന് യോഗ്യത പരീക്ഷയിലെ (പ്ലസ് ടു/ തത്തുല്യം) മാർക്ക് എ.െഎ.സി.ടി.ഇ നിർദേശിച്ച ശതമാനത്തിലേക്ക് താഴ്ത്താനുള്ള സർക്കാർ തീരുമാനവും ഇൗ വർഷം പ്രവേശനം ഉയരാനിടയാക്കുമെന്നാണ് സൂചന.
യോഗ്യത നേടിയവരുടെ എണ്ണത്തിൽ വർധന; റാങ്ക് പട്ടിക 23നകം
തിരുവനന്തപുരം: പരീക്ഷ എഴുതിയവരുടെ എണ്ണം കുറഞ്ഞിട്ടും ഇൗ വർഷം എൻജിനീയറിങ് പ്രവേശന യോഗ്യത നേടിയവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 73,437 വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഇതിൽ 51,667 പേരാണ് യോഗ്യത നേടിയത്. യോഗ്യത പരീക്ഷയുടെ (പ്ലസ് ടു/ തത്തുല്യം) മാർക്ക് സമർപ്പിച്ച് എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 45,597 പേരായിരുന്നു. ഇൗ വർഷം പരീക്ഷ എഴുതിയത് 71,742 പേരാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1695 പേർ കുറവ്. യോഗ്യത നേടിയത് 56,599 ഉം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4932 പേർ വർധിച്ചു. വ്യാഴാഴ്ച വരെ യോഗ്യത പരീക്ഷയിലെ മാർക്ക് സമർപ്പിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. മാർക്ക് സമർപ്പണം 14 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 22നോ 23നോ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബർ ആദ്യം ഒാപ്ഷൻ സ്വീകരിച്ചുതുടങ്ങും. നവംബർ 15നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് എ.െഎ.സി.ടി.ഇ നിർദേശിച്ച സമയക്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.