പാലക്കാട്: ടിപ്പുസുൽത്താൻ കോട്ടയിൽ പുനരുദ്ധാരണ പ്രവൃത്തികൾക്കിടയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ 47 പീരങ്കിയുണ്ടകൾ കണ്ടെത്തി. പൈപ്പ്ലൈൻ സ്ഥാപിക്കാൻ മണ്ണ് മാറ്റുന്നതിനിടെയാണ് ആഴത്തിൽ കുഴിച്ചിട്ട പീരങ്കിയുണ്ടകൾ കണ്ടെടുത്തത്.
കോട്ടക്കുള്ളിലെ എ.എസ്.ഐയുടെ ഓഫിസിലേക്ക് മാറ്റിയ ഇവ പ്രത്യേകം സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. എ.എസ്.ഐ തൃശൂർ മേഖല ഓഫിസിലെ വിദഗ്ധർ അവശിഷ്ടങ്ങൾ പരിശോധിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) കീഴിലുള്ള കോട്ട 1766ൽ ടിപ്പുവിന്റെ പിതാവും മൈസൂർ രാജാവുമായിരുന്ന ഹൈദരാലി നിർമിച്ചതാണെന്നാണ് ചരിത്രം.
പിന്നീട് വന്ന കോഴിക്കോട് സാമൂതിരിയും ബ്രിട്ടീഷുകാരുമെല്ലാം ഈ കോട്ട കേന്ദ്രീകരിച്ച് പടയോട്ടം നടത്തിയിട്ടുണ്ട്. പീരങ്കിയുണ്ടകൾ ഏതുകാലത്തേതാണെന്ന് വ്യക്തല്ല. ഇതിനു മുമ്പും കോട്ടയിൽ പ്രവൃത്തി നടത്തുമ്പോൾ ചരിത്രാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.