മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രചെയ്തവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. വ്യാഴാഴ്ച ഉച്ചക്ക് ഷാര്‍ജയില്‍നിന്ന് കണ്ണൂരിലേക്ക് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്‍.എക്സ് 744 വിമാനത്തിലെ യാത്രക്കാരായ പയ്യന്നൂര്‍ സ്വദേശികളായ അജീഷും ഭാര്യ കവിതയുമാണ് 50 ലക്ഷം എന്ന നാഴികക്കല്ലിന്റെ ഭാഗമായ യാത്രികര്‍.
50 ലക്ഷം തികച്ച യാത്രക്കാര്‍ക്കുള്ള കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉപഹാരം നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, കെ.കെ. ശൈലജ എം.എല്‍.എ എന്നിവര്‍ ചേര്‍ന്ന് നല്കി. കണ്ണൂര്‍ വിമാനത്താവള മാനേജിങ് ഡയറക്ടര്‍ സി. ദിനേശ്കുമാര്‍, യാത്രക്കാരനായ എ.ഡി.ജി.പി യോഗേഷ് ഗുപ്ത, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. മിനി തുടങ്ങിയവര്‍ പങ്കെടുത്തു.
2018 ഡിസംബര്‍ ഒമ്പതിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വിമാനത്താവളം, ഈ വർഷം ഡിസംബര്‍ ഒമ്പതിന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് സർവിസ് നടത്താന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലും അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ 50 ലക്ഷം യാത്രികര്‍ എന്ന നേട്ടത്തിലൂടെ കടന്നുപോവുകയാണ് കണ്ണൂര്‍ വിമാനത്താവളം. ആരംഭിച്ച് രണ്ടുവര്‍ഷം പൂര്‍ത്തിയാകുംമുമ്പ് കോവിഡ് കാരണം വിമാനത്താവളത്തിന് വന്‍ സാമ്പത്തികനഷ്ടമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.