നോട്ടുകള്‍ ഡിസംബര്‍ 31നകം മാറ്റിവാങ്ങാം; പ്രധാന തീരുമാനങ്ങള്‍

  • സാധാരണക്കാരന്‍െറയും പാവപ്പെട്ടവന്‍െറയും കൈയിലുള്ള 500, 1000 രൂപ നോട്ടുകളുടെ മൂല്യം സര്‍ക്കാര്‍ സംരക്ഷിക്കും. ഇത് ബാങ്കുകളിലും പോസ്റ്റോഫിസുകളിലും നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ട്. അതുകഴിഞ്ഞാല്‍ സ്വന്തം സത്യവാങ്മൂലം നല്‍കി റിസര്‍വ് ബാങ്കില്‍ നല്‍കിയും പണം മാറ്റിയെടുക്കാം.
  • അടിയന്തരാവശ്യമുള്ളവര്‍ക്ക് ബാങ്ക്, പോസ്റ്റോഫിസുകളില്‍ എത്തി ആധാര്‍, വോട്ടര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം. 
  • നവംബര്‍ 10 മുതല്‍ 24 വരെ പരമാവധി 4,000 രൂപ വരെ ഇങ്ങനെ മാറ്റിവാങ്ങാം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലയളവില്‍ ഈ പരിധി ഉയര്‍ത്തും. 
  • രണ്ടു ദിവസത്തേക്ക് അടച്ചിടുന്ന എ.ടി.എമ്മുകള്‍ വീണ്ടും തുറക്കുമ്പോള്‍ പരമാവധി പിന്‍വലിക്കാവുന്ന തുക കാര്‍ഡൊന്നിന് 2,000 രൂപയായിരിക്കും. ഈ പരിധി പിന്നീട് ഉയര്‍ത്തി നിശ്ചയിക്കും. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് 5,000 രൂപ വരെയുള്ള 500, 1000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാം. 
  • ആശുപത്രിച്ചെലവ്, യാത്രകള്‍ തുടങ്ങി മാനുഷിക പരിഗണന ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ 11 വരെ മറ്റൊരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികള്‍ 500, 1000 രൂപ നോട്ടുകള്‍ ഈ ദിവസങ്ങളില്‍ സ്വീകരിക്കും. സര്‍ക്കാര്‍ ഫാര്‍മസികളും ഡോക്ടര്‍മാരുടെ കുറിപ്പടിയുണ്ടെങ്കില്‍ നോട്ട് എടുക്കും. റെയില്‍വേ, വിമാന ടിക്കറ്റ് ബുക്കിങ്ങിനും പണം സ്വീകരിക്കും.
  • പെട്രോള്‍ പമ്പുകളിലും ഗ്യാസ് സ്റ്റേഷനിലും 500, 1000 രൂപ നോട്ടുകള്‍ നല്‍കാം. പാല്‍ ബൂത്തുകള്‍, സഹകരണ സ്റ്റോറുകള്‍, സര്‍ക്കാര്‍ നിയന്ത്രണമുള്ള പലവ്യഞ്ജന കടകള്‍, സംസ്കാര സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും ഈ നോട്ടുകള്‍ സ്വീകരിക്കും. എന്നാല്‍, സ്ഥാപനങ്ങള്‍ സ്റ്റോക്ക് രജിസ്റ്റര്‍ കണിശമായി സൂക്ഷിക്കണം. 
  • പുതിയ സീരീസിലും സുരക്ഷ മാനദണ്ഡങ്ങളിലുമുള്ള 500, 1000 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറക്കും. 2,000 രൂപയുടെ കറന്‍സി നോട്ടും പുതുതായി ഇറക്കുന്നുണ്ട്. 
Tags:    
News Summary - 500 and 1000 Rs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.