കൊടകര: ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തില്‍ നടക്കുന്ന അഞ്ചാമത് ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മറ്റത്തൂര്‍ കടമ്പോട് സ്വദേശിനി ഉഷ മാണിക്ക് സ്വര്‍ണം.
60നും 65 നും ഇടയില്‍ പ്രായമുള്ളവരുടെ ലോങ് ജമ്പ് മത്സരത്തിലാണ് 62 കാരി സ്വര്‍ണമെഡല്‍ നേടിയത്.
കാസര്‍ഗോഡ് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ നൂറുമീറ്റര്‍ ഓട്ടം, ഡിസ്കസ് ത്രോ, ലോങ് ജമ്പ് എന്നിവയിൽ ഉഷ മാണി ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലും ലോങ്ജമ്പ്, നൂറുമീറ്റര്‍ ഓട്ടം എന്നിവയിലും ഇവർ ഒന്നാം സ്ഥാനക്കാരിയായിരുന്നു.
ഹൈദരാബാദില്‍ ഞായറാഴ്ച നടക്കുന്ന നൂറുമീറ്റര്‍ ഓട്ട മത്സരത്തില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയാണ് ഉഷ. അഞ്ച് വര്‍ഷം മുമ്പ് മലപ്പുറത്ത് നടന്ന കുടുംബശ്രീ സംസ്ഥാന കായിക മേളയില്‍ മത്സരിച്ച മൂന്ന് ഇനങ്ങളിലും ഉഷ ഒന്നാം സ്ഥാനം നേടിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ജില്ല മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുള്ള ഉഷ കടമ്പോട് പരേതനായ ഇല്ലത്തുപറമ്പില്‍ മാണിയുടെ ഭാര്യയാണ്. നേരത്തെ കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. പ്രവീണ്‍കുമാര്‍ ചാലക്കുടി വെട്ടിക്കുഴി നോട്ടര്‍ ഡാം സ്കൂളിലെ കായികാധ്യാപകനും മാസ്റ്റേഴ്സ് ജില്ല ടീം മാനേജരുമായ പ്രവീണ്‍കുമാര്‍, പ്രിയങ്ക എന്നിവര്‍ ഉഷയുടെ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.