തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ 2022ൽ പട്ടികജാതി വിഭാഗങ്ങൾക്കായി 6000 വീടുകൾ പൂർത്തിയാക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം. രണ്ടാം ഘട്ടത്തിൽ 9962 വീടുകളും മൂന്നാംഘട്ടത്തിൽ 1957 വീടുകളും പൂർത്തിയാക്കിയിരുന്നു. 5000 പുതിയ പഠനമുറികളുടെ നിർമാണവും സ്പിൽ ഓവറായ 7000 പഠന മുറികളുടെ പൂർത്തീകരണവും അടുത്ത സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നു.
വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി തമ്പടിക്കുന്നതിനുള്ള പാർക്കുകളും രൂപമാറ്റം വരുത്തിയ വാഹനങ്ങളും ഉൾക്കൊള്ളുന്ന കാരവൻ ടൂറിസം ഉടനെ നടപ്പാക്കും. വിനോദസഞ്ചാര സംരംഭകർക്കുള്ള മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ സഹായപദ്ധതി 2022-23ലും തുടരും.
2020 മായി താരതമ്യം ചെയ്യുമ്പോൾ 2021ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയിൽ 14 ശതമാനത്തിന്റെ വളർച്ചയുണ്ടായി. ട്രാൻസ്ജെൻഡറുകളുടെ വിദൂരവിദ്യാഭ്യാസ സഹായത്തിന് വർണം പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.