67 ഹയർ സെക്കൻഡറി അധ്യാപകരെ പിരിച്ചുവിട്ടു; ഒഴിവ് വരുന്ന മുറക്ക് പുനർനിയമനം

തിരുവനന്തപുരം: ഹയർ സെക്കൻഡറി വകുപ്പിൽ താല്‍ക്കാലികമായി തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ പി.എസ്.സി വഴി നിയമിതരായ 67 ഇംഗ്ലീഷ് അധ്യാപകരെ സർക്കാർ പിരിച്ചുവിട്ടു.

സൂപ്പർ ന്യൂമററി തസ്തികയിൽ ജോലി ചെയ്തവർക്ക് ആഴ്ചയിൽ ഏഴുമുതൽ 14 വരെ പീരിയഡ് വർക്ക് ലോഡ് ഇല്ലാത്ത സാഹചര്യത്തിലാണ് പിരിച്ചുവിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്.

സർക്കാർ 110 സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് ഇവരടക്കമുള്ളവരെ നിമിച്ചത്. 22-23 വർഷത്തേക്കായിരുന്നു തസ്തിക സൃഷ്ടിക്കൽ. സാമ്പത്തിക വർഷം കഴിഞ്ഞതോടെയാണ് പ്രതിസന്ധി വന്നത്. സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്ന 66 പേരടക്കം 67 പേരെ ഒഴിവുകളില്ലാത്തതിനാൽ പിരിച്ചുവിടുകയാണെന്നാണ് ഉത്തരവ്. ഇനി ഇംഗ്ലീഷ് ജൂനിയർ തസ്തികയിൽ ഒഴിവുവരുന്ന മുറക്ക് സീനിയോറിറ്റി ക്രമത്തിൽ അധ്യാപകർക്ക് പുനർനിയമനം നൽകും.

Tags:    
News Summary - 67 higher secondary teachers were dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.