മറയൂര്‍: ഇത്തവണത്തെ മറയൂർ ചന്ദന ഇ-ലേലം 13, 14 തീയതികളില്‍ നാല് ഘട്ടങ്ങളിലായി നടക്കും. 169 ലോട്ടുകളിലായി 68.632 ടണ്‍ ചന്ദനമാണ് ലേലത്തിന് ഒരുക്കിയിട്ടുള്ളത്. ആവശ്യമായ രേഖകള്‍ സഹിതം നിരതദ്രവ്യം അടക്കുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. 18 ശതമാനം ജി.എസ്.ടി, അഞ്ച് ശതമാനം ഫോറസ്റ്റ് ഡെവലപ്മെന്റ് ടാക്സ്, രണ്ട് ശതമാനം സാധാരണ ടാക്സ് എന്നിങ്ങനെ 25 ശതമാനം നികുതികൂടി അധികമായി കൊടുക്കേണ്ടിവരും. കൊല്‍ക്കത്ത ആസ്ഥാനമായ മെറ്റല്‍ ആൻഡ് സ്കാര്‍പ് ട്രേഡിങ് കമ്പനിക്കാണ് ലേലം നടത്തുന്നതിനുള്ള ചുമതല. ക്ഷേത്രങ്ങള്‍ക്ക് ആവശ്യമായ ചന്ദനത്തടികളും ലേലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോവിഡിന് മുമ്പ് 80 കോടി വരെയായിരുന്നു മറയൂര്‍ ചന്ദന ഇ- ലേലത്തിലൂടെ സര്‍ക്കാറിന് പ്രതിവര്‍ഷം ലഭിച്ചിരുന്നത്. സംസ്ഥാനത്ത് ഒട്ടേറെ ക്ഷേത്രങ്ങളും ആയുര്‍വേദ മരുന്ന് നിര്‍മാണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ഏക ചന്ദനലേലമായ ഇതില്‍ പങ്കെടുക്കുന്നവര്‍ ചുരുക്കമാണ്. ചെറിയ സ്ഥാപനങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കുമായി ചെറിയ അളവിലും ലോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.