നാദാപുരം: വീടും സ്ഥലവും ഇത്തിരി ബാക്കിവെച്ച് മണ്ണിലെ അധ്വാനമെല്ലാം നഷ്ടമായ 70കാരൻ മാത്യുവിന് നിറകണ്ണുകളല്ലാതെ മറ്റൊന്നും ശേഷിപ്പില്ല. മലവെള്ളപ്പാച്ചിൽ വട്ടപ്പൂജ്യമാക്കിയ മഞ്ഞച്ചീളിന് സമീപത്തെ പുത്തംപുരയിൽ മാത്യു ജീവിക്കാൻ ഇനിയെന്ത് വഴിയെന്നാലോചിച്ച് നൊമ്പരത്തിലാണ്. ചൊവ്വാഴ്ച വൈകീട്ടുവരെ ഒരേക്കർ വരുന്ന കൃഷിയിടത്തിലെ നിത്യ പരിചാരകനായിരുന്നു മാത്യു.
റബർ, തെങ്ങ്, കുരുമുളക് കൊടികൾ, നിരവധി ഇടവിളകൾ എന്നിവകൊണ്ട് സമ്പന്നമായിരുന്നു കൃഷിഭൂമി. നേരം പുലർന്നപ്പോൾ ജീവൻ മാത്രം ബാക്കിവെച്ച് ഇവയെല്ലാം മണ്ണെടുക്കുകയായിരുന്നുവെന്ന് ദുരിതാശ്വാസ ക്യാമ്പിലിരുന്ന് മാത്യു പറഞ്ഞു. ബാക്കിവെച്ച വീട്ടിലേക്ക് വഴിപോലും ബാക്കിവെക്കാതെയായിരുന്നു മലവെള്ളത്തിന്റെ താണ്ഡവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.