കോഴിക്കോട് :ആദിവാസി മേഖലകളിൽ നാല് ടൂറിസം പദ്ധതികൾക്ക് 7.21 കോടി അനുവദിച്ചു. ഇടുക്കിയിലെയും വയനാട്ടിലെയും വംശീയ ടൂറിസം ഗ്രാമങ്ങൾക്ക് 3.68 കോടി രൂപ (ഓരോ ജില്ലക്കും 1.84 കോടി രൂപവീതം), വയനാട് പ്രിയദർശിനി ടീ എൻവയോൺസിൽ ടൂറിസം പാർക്ക് - 59 ലക്ഷം, കണ്ണൂർ ആറളം ഫാം ടൂറിസത്തിൽ അഗ്രി ടൂറിസം പാക്കേജ് - 2.94 കോടി രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വിനോദസഞ്ചാരികൾക്ക് ഗോത്ര സംസ്കാരം, പ്രകൃതിദൃശ്യങ്ങൾ, ഗോത്രവർഗ ജീവിതരീതികൾ എന്നിവയുടെ വിചിത്രമായ അനുഭവം നൽകാനാണ് പദ്ധതികൾ ഉദ്ദേശിക്കുന്നത്. വ്യത്യസ്ത ഗ്രൂപ്പുകളുമായുള്ള ആശയവിനിമയം, പ്രാദേശിക സംസ്കാരം പ്രോത്സാഹിപ്പിക്കുക, തദ്ദേശവാസികൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങയും പദ്ധതിയുടെ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.