എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

പരപ്പനങ്ങാടി: വിദ്യാർഥി വീടിനടുത്ത കുളത്തിൽ വീണ് മരിച്ചു. ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം വയലിലിറങ്ങിയ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉള്ളണം എ.എം.യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഹിന ഷെറിൻ, റിഫ.

Tags:    
News Summary - 8-year-old boy drowns in pond while playing with friends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.