കോട്ടയം: മുണ്ടക്കയത്ത് വൃദ്ധൻ മരിച്ചത് പട്ടിണി മൂലം തന്നെയെന്ന് സ്ഥിരീകരണം. ഭക്ഷണവും വെള്ളവും ലഭിക്കാതെ തന്നെയാണ് വണ്ടൻപതാൽ അസംബനി തൊടിയിൽ വീട്ടിൽ പൊടിയൻ (80) മരിച്ചതെന്ന് സൂചന നൽകി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽ നിന്ന് ഇറങ്ങിയതിന്‍റെ ലക്ഷണങ്ങളില്ലെന്നും കണ്ടെത്തി. പട്ടിണി മരണമാണോ എന്ന് ഉറപ്പിക്കാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയച്ചു.
വൃദ്ധനൊപ്പമുണ്ടായിരുന്ന മാനസികനില തെറ്റിയ മാതാവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മകൻ റെജി ഒളിവിലാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല.
ദമ്പതികളുടെ ഇളയമകനാണ് റെജി. ആശാ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച പോലീസും ജനപ്രതിനിധികളും എത്തിയാണ് ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരികെയാണ് പൊടിയൻ മരിച്ചത്. മാതാപിതാക്കളെ കിടക്കുന്ന കട്ടിലിൽ മകൻ പട്ടിയെ കെട്ടിയിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.