80:20 അനുപാതം: സർക്കാർ പുനഃപരിശോധനാ ഹരജി നൽകണമെന്ന് പി.എം.എ സലാം

കോഴിക്കോട്: ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹരജി നൽകണമെന്ന് മുസ് ലിം ലീഗ്. അല്ലെങ്കിൽ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു. 80:20 അനുപാതം കൊണ്ടുവന്നത് യു.ഡി.എഫ് ആണെന്ന പ്രചാരണം തെറ്റാണെന്നും പി.എം.എ സലാം ചൂണ്ടിക്കാട്ടി.

സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​മാ​യി പ്ര​ഖ്യാ​പി​ച്ച എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കു​ം ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ആ​നു​കൂ​ല്യം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വിട്ടത്.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യാം​ഗ​ങ്ങ​ൾ​ക്ക​്​ ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മ്പോ​ൾ സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തി​ന്​ മാ​ത്ര​മാ​യി മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നെ​ന്ന്​ ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി ജ​സ്​​റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ലാണ് ഹൈകോടതിയെ സമീപിച്ചത്. 

Tags:    
News Summary - 80:20 ratio: Muslim League urges govt to file review petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.