കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 95.35 ലക്ഷത്തിെൻറ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
മലപ്പുറം ചെറുവായൂർ സ്വദേശി അബ്ദുൽ അസീസ് മാട്ടിലിൽ (45) നിന്നാണ് 1866 ഗ്രാം സ്വർണം പിടികൂടിയത്. ഇയാൾ കഴിഞ്ഞ ദിവസം ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
മിക്സി മോേട്ടാറിനകത്തും ധരിച്ചിരുന്ന അടിവസ്ത്രത്തിനുള്ളിലുമായാണ് കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ഡെപ്യൂട്ടി കമീഷണർ ടി.എ. കിരൺ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, കെ. സുധീർ, എസ്. ആശ, ഇൻസ്പെക്ടർമാരായ സുമിത് നെഹ്റ, രാമേന്ദ്ര സിങ്, എം. ജയൻ, ചന്ദ്രൻ, ഗഗൻദീപ് രാജ്, ഹവിൽദാർ സി. അശോകൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.