സർക്കാർ സ്കൂളുകളിൽ 957ഉം എയ്‌ഡഡ് സ്കൂളുകളിൽ 1368ഉം അധിക തസ്തികകൾ അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളൂകളിൽ 2023-2024 അധ്യയന വർഷത്തിൽ നടത്തിയ തസ്തികനിർണയ പ്രകാരം, സർക്കാർ മേഖലയിലെ 513 സ്കൂളുകളിലായി 957 അധിക തസ്തികകളും, 699 എയ്ഡഡ് സ്കൂളുകളിലായി 1368 അധിക തസ്തികകളും അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ആകെ 1212 സ്കൂളുകളിൽ നിന്നും 2325 അധ്യാപക, അനധ്യാപക അധികതസ്തികകളാണ് അനുവദിക്കുക. പ്രതിമാസം 8,47,74,200 രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകും. 2023 ഓക്ടോബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുക.

Tags:    
News Summary - 957 additional posts in government schools and 1368 in aided schools will be sanctioned.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.