കണിയാപുരം: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന ചാന്നാങ്കര മൗലാന ആസാദ് സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പള്ളിപ്പുറം പറമ്പിൽ പാലത്ത് പണയിൽ വീട്ടിൽ മുഹമ്മദ് അഹ്‌നസ് ( 15) മരിച്ചു. മൂന്ന് ദിവസം മുമ്പ് വൈകിട്ടോടെ വീടിന് സമീപത്ത് വച്ചാണ് അണലിയുടെ കടിയേറ്റത്.
അത്യാസന്ന നിലയിലായ അഹ്നസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചയോടെ ആണ് മരിച്ചത്. ട്യൂഷന് പോയിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഹ്നസ് അതുവഴി വന്ന ബൈക്ക് കണ്ടു ഒരു വശത്തേക്ക് മാറുമ്പോഴാണ് കടിയേറ്റത്.
പുതുക്കുറിച്ചി സ്വദേശിയായ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കഴക്കൂട്ടം സ്വദേശിയായ സുധിനയാണ് മാതാവ്. 12 വയസുള്ള സഹോദരി അൽഫിയ പോത്തൻകോട് ഗവ. സ്കൂളിലെ വിദ്യാർത്ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.