പാലക്കാട്: ഒറ്റപ്പാലത്ത് എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 72-കാരനെ 65 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. മുളഞ്ഞൂര്‍ സ്വദേശി അപ്പുവിനെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. കഠിനതടവിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണം. തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.
2020ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അപ്പു തന്റെ വീട്ടിലെ അടുക്കളയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്.
സമാനമായ മറ്റൊരു കേസിൽ ചാവക്കാട് അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാവക്കാട് തൊട്ടാപ്പ് സ്വദേശി പുതുവീട്ടിൽ സെയ്തു മുഹമ്മദ് (47)നെയാണ് കോടതി ശിക്ഷിച്ചത്. ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടെതാണ് വിധി.
കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സയീദ് മുഹമ്മദ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. .പീഡന വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് കേസ് എടുത്തത്.
പെൺകുട്ടിയെ 2017 ഫെബ്രുവരി രണ്ടിനും അതിന് മുൻപും പലതവണ പ്രതി പീഡിപ്പിച്ചിട്ടുണ്ട്. മറ്റ് കുട്ടികളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയ സമയത്തും ഇയാൾ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.