കോഴിക്കോട്: ബേപ്പൂർ തീരത്ത് നിന്ന് 15 തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് കാണാതായി. മറ്റൊരു ബോട്ട് കടലിൽ കുടുങ്ങിയിട്ടുമുണ്ട്. തിരച്ചിലിന് കോസ്റ്റ് ഗാർഡിന്‍റെ സഹായം തേടി.
കഴിഞ്ഞ അഞ്ചിനാണ് കാണാതായ അജ്മീർ ഷാ എന്ന ബോട്ട് തീരത്തുനിന്ന് പുറപ്പെട്ടത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇവർക്കൊപ്പമുണ്ടായ ബോട്ടുകൾ കടൽക്ഷോഭത്തെ തുടർന്ന് പല തീരങ്ങളിൽ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിട്ടില്ല.
ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിട്ടില്ല. തൊഴിലാളികളെല്ലാം തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. കോസ്റ്റ് ഗാർഡ് ബോട്ടിനായി തെരച്ചിൽ തുടങ്ങും
കഴിഞ്ഞ ദിവസം കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിന് സമീപം അപകടത്തിൽപെട്ട് ഒമ്പത് തൊഴിലാളികളെ കാണാതായിരുന്നു. ആണ്ടവർ തുണൈ എന്ന ബോട്ടാണ് ശനിയാഴ്ച രാവിലെ ശക്തമായ കാറ്റിലും മഴയിലും അപകടത്തിൽപെട്ടത്. ഏപ്രിൽ 29ന് കൊച്ചിയിലെ വൈപ്പിൻ ഹാർബറിൽനിന്ന് പുറപ്പെട്ടതാണ്. ഏഴുപേർ നാഗപട്ടണം സ്വദേശികളും രണ്ടുപേർ ഉത്തരേന്ത്യക്കാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.