സ്വകാര്യ ബില്ലുകളിൽ തിളങ്ങിയ ദിനം

സ്വ​കാ​ര്യ ബി​ല്ലു​ക​ളൊ​ക്കെ സ​ഭാ​ത​ല​ത്തി​ൽ ത​ല​ത​ല്ലി വീ​ഴു​ക​യാ​ണ്​ പ​തി​വ്. അം​ഗ​ങ്ങ​ൾ ഉ​റ​ക്ക​മൊ​ഴി​ഞ്ഞ്​ പ​ഠി​ച്ച്​ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ല്ലു​ക​ളെ തി​ക​ച്ചും നി​ർ​ദ​യ​മാ​യി ക​ഴു​ത്തു​ഞെ​രി​ക്കു​ന്ന രീ​തി. സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല​രു​ടെ നി​ല​വി​ളി​ക​ളാ​കും ഒ​രോ​ന്നി​ലും. ഒ​രു കൈ​ത്താ​ങ്ങ്, ചെ​റു സ​ഹാ​യം വേ​ണ്ട​വ​രാ​ണി​തൊ​ക്കെ. നൂ​റു​നൂ​റ്​ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വി​ഭാ​ഗ​ങ്ങ​ൾ. തൊ​ടു​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ്​ മി​ക്ക​തും ത​ള്ളു​ന്ന​ രീ​തി​യൊ​ക്കെ​യു​ണ്ട്. പ​തി​വി​ന്​ വി​പ​രീ​ത​മാ​യി​ന്ന്​ തൊ​ഴി​ൽ​മ​ന്ത്രി കൂ​ടി​യാ​യ വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നി​ല​പാ​ട്. എ​ട്ട്​ സ്വ​കാ​ര്യ ബി​ല്ലു​ക​ളി​ൽ ര​ണ്ടെ​ണ്ണ​ത്തി​ന്​ പ​ക​രം സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ലേ​ക്ക്​ പോ​വു​ക​യാ​ണെ​ന്ന്​ മ​ന്ത്രി ശി​വ​ൻ​കു​ട്ടി സ​ർ​ക്കാ​റി​ന്​ വേ​ണ്ടി സ​ഭ​യി​ൽ ഉ​റ​പ്പ്​ ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ച്ഛ വ​രു​മാ​നം കി​ട്ടു​ന്ന ഓ​ൺ​ലൈ​ൻ വി​ത​ര​ണ രം​ഗ​ത്തു​ള്ള​വ​ർ​ക്ക്​ വേ​ണ്ടി പ്ര​ഫ. എ​ൻ. ജ​യ​രാ​ജ്​ കൊ​ണ്ടു​വ​ന്ന ബി​ൽ ത​ള്ളി​ക്ക​ള​യാ​ൻ മ​ന്ത്രി​ക്കാ​യി​ല്ല. ഇ​വ​ർ​ക്കാ​യി സ​ർ​ക്കാ​ർ ത​ന്നെ പു​തി​യ ക്ഷേ​മ​നി​ധി നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന ഉ​റ​പ്പി​ൽ ജ​യ​രാ​ജ്​ സ്വ​ന്തം ബി​ൽ പി​ൻ​വ​ലി​ച്ചു. കെ.​ഡി. പ്ര​സേ​ന​ന്‍റെ അ​ന്ധ​വി​ശ്വാ​സ അ​നാ​ചാ​ര നി​ർ​മാ​ർ​ജ​ന ബി​ല്ലി​നോ​ടും സ​ർ​ക്കാ​റി​ന്​ വി​യോ​ജി​പ്പു​ണ്ടാ​യി​ല്ല. സ​മ​ഗ്ര​മാ​യ ബി​ൽ സ​ർ​ക്കാ​ർ ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന്​ മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ കെ.​ഡി. പ്ര​സേ​ന​നും ബി​ൽ പി​ൻ​വ​ലി​ച്ചു.

ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ ജി. ​സ്റ്റീ​ഫ​നും പാ​ഴ്​​വ​സ്തു ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ ആ​വ​ലാ​തി​ക​ൾ സി.​കെ. ആ​ശ​യും ഉ​ച്ച​ഭാ​ഷി​ണി-​വെ​ളി​ച്ച സം​വി​ധാ​ന​രം​ഗ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​സ​ന്ധി​ക​ൾ ടി.​ജെ. വി​നോ​ദും ഉ​ന്ന​യി​ച്ചു. ഇ​വ​ർ​ക്കാ​യി പു​തി​യ ക്ഷേ​മ​നി​ധി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​യി​രു​ന്നു ബി​ല്ലു​ക​ൾ. മ​റ്റ്​ ക്ഷേ​മ നി​ധി​ക​ളു​ടെ പ​രി​ധി​യി​ൽ ഇ​വ​യും ഉ​ൾ​പ്പെ​ടു​മെ​ന്നാ​യി​ സ​ർ​ക്കാ​ർ. ഏ​റെ നാ​ളു​ക​ൾ​ക്ക്​ ശേ​ഷം കി​ട്ടി​യ അം​ഗ​ങ്ങ​ളു​ടെ നി​യ​മ​നി​ർ​മാ​ണ പ​രി​ശ്ര​മ ദി​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക്​ ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ വ്യ​വ​സ്ഥ​ക​ളു​മാ​യി കു​റു​ക്കോ​ളി മൊ​യ്തീ​നും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച്​ വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന ബി​ല്ലു​മാ​യി ചാ​ണ്ടി ഉ​മ്മ​നും ടൂ​റി​സം അ​പ്പ​ക്സ്​ കൗ​ൺ​സി​ൽ ബി​ല്ലു​മാ​യി ഒ.​എ​സ്. അം​ബി​ക​യും സ​ജീ​വ​മാ​ക്കി.

സ​മൂ​ഹ​ത്തെ പി​ന്നോ​ട്ട്​ ന​യി​ക്കു​ന്ന അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളി​ലേ​ക്കും അ​തി​നെ ചെ​റു​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യി​ലേ​ക്കു​മാ​ണ്​ കെ.​ഡി. പ്ര​സേ​ന​ന്‍റെ സ്വ​കാ​ര്യ​ബി​ൽ വി​ര​ൽ​ചൂ​ണ്ടി​യ​ത്. ദു​ർ​മ​ന്ത്ര​വാ​ദി​ക​ൾ​ക്കും ദു​രാ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രാ​ണ്​ ത​ന്‍റെ ബി​ല്ലി​ലെ നി​ർ​ദേ​ശ​മെ​ന്നും സാ​ധാ​ര​ണ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്​ എ​തി​ര​ല്ലെ​ന്നും പ​റ​ഞ്ഞ പ്ര​സേ​ന​ന​ൻ 13-ാം ന​മ്പ​ർ മു​റി​ക​ളി​ല്ലാ​ത്ത ആ​ശു​പ​ത്രി​ക​ളും ലോ​ഡ്ജു​ക​ളും 13 -ാം നി​ല​യി​ല്ലാ​ത്ത ഫ്ലാ​റ്റു​ക​ളു​മു​ള്ള നാ​ടാ​യി കേ​ര​ളം മാ​റു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി. എം. ​രാ​ജ​ഗോ​പാ​ലി​ന്​ അ​തി​നോ​ട്​ പൂ​ർ​ണ യോ​ജി​പ്പാ​യി​രു​ന്നു. ഹൃ​ദ​യം മാ​റ്റി​വെ​ക്കു​ന്ന കാ​ല​ത്ത്​ ​കോ​വി​ഡ്​ വ​ന്ന​പ്പോ​ൾ ശ​രീ​ര​ത്തി​ൽ ചാ​ണ​കം തേ​ക്കാ​നും ടോ​ർ​ച്ച​ടി​ക്കാ​നും കി​ണ്ണം കൊ​ട്ടാ​നും നി​ർ​ദേ​ശി​ച്ച​ത്​ ശാ​ന്ത​കു​മാ​രി എ​ടു​ത്തി​ട്ടു. സ​ഭ​യി​ൽ ച​ർ​ച്ച​ക​ളു​ടെ ഗൗ​ര​വം അം​ഗ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടോ എ​ന്ന ആ​ശ​ങ്ക യു. ​പ്ര​തി​ഭ പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ​ക്കും അ​തി​നോ​ട്​ യോ​ജി​പ്പ്.

ആ​ർ​ക്കും വേ​ണ്ടാ​തെ ഭൂ​മി​ക്ക്​ ഭീ​ഷ​ണി​യാ​യി, രോ​ഗ്യ​സാ​ധ്യ​ത ഉ​റ​വി​ട​മാ​യി, മാ​ലി​ന്യ​ക്കൂ​മ്പാ​ര​മാ​യി കി​ട​ന്ന വ​സ്തു​ക്ക​ൾ പെ​റു​ക്കി​യെ​ടു​ത്ത്​ പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ സേ​വ​നം ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കു​റി​ച്ചാ​ണ്​ സി.​കെ. ആ​ശ വി​വ​രി​ച്ച​ത്. ക​ർ​ഷ​ക​രു​ടെ​യും കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ​യും പ്ര​ശ്ന​ങ്ങ​ൾ എ​വി​ടെ​യും ച​ർ​ച്ച​ക്ക്​ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന്​ കു​റു​ക്കോ​ളി മോ​യ്​​തീ​ൻ പ​രാ​തി​പ്പെ​ട്ടു. വെ​ളു​ത്ത വാ​വി​നോ ക​റു​ത്ത വാ​വി​നോ അ​ൽ​പം പ​ച്ച​ക്ക​റി സം​ഭ​രി​ച്ച​തു​കൊ​ണ്ട്​ ക​ർ​ഷ​ക​ർ ര​ക്ഷ​പ്പെ​ടു​മോ?. ആ​ണ്ടി​ൽ ഒ​രി​ക്ക​ൽ നാ​ളി​കേ​രം സം​ഭ​രി​ച്ചാ​ൽ മ​തി​യോ, ചോ​ദ്യ​ങ്ങ​ൾ നീ​ണ്ടു. മൈ​ക്ക്​ സെ​റ്റു​കാ​രു​ടെ ദു​രി​തം ടി.​​ജെ. വി​നോ​ദ്​ വി​വ​രി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക്​ സെ​റ്റ്​ കേ​ടാ​യാ​ൽ ഓ​പ​റേ​റ്റ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ന്ന​ത്​ ശ​രി​യാ​ണോ എ​ന്ന മു​ന​വെ​ച്ച ചോ​ദ്യ​വു​മാ​യി എം. ​വി​ൻ​സെ​ന്‍റ്​ എ​ഴു​ന്നേ​റ്റു. ആ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ്​ വി​ൻ​സെ​ന്‍റ്​ അ​മ്പ്​ തൊ​ടു​ത്ത​തെ​ന്ന്​ ടി.​ജെ. വി​നോ​ദ്​ പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും മ​ന്ത്രി ശി​വ​ൻ​കു​ട്ടി​ക്ക്​ അ​ത്​ അ​വ​ഗ​ണി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. സ​മാ​ധാ​ന​ത്തോ​ടെ ഇ​രി​ക്കു​മ്പോ​ൾ​പോ​ലും എ​പ്പോ​ഴും ആ​രെ​യെ​ങ്കി​ലും വി​ന്‍സെ​ന്‍റി​ന്​ ചൊ​റി​ഞ്ഞു​കൊ​ണ്ടി​രി​ക്ക​ണ​മെ​ന്ന്​ ക​മ​ന്‍റ്.

Tags:    
News Summary - A bright day for private bills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.