പാലക്കാട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. പാലക്കാട് മീനാക്ഷിപുരം പൊലീസ് തിങ്കളാഴ്ച പുലർച്ചെ പൂനയിൽ നിന്നാണ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയിൽ നിന്ന് 75 പവൻ സ്വർണവും മൂവായിരം രൂപയും മൊബൈല്‍ ഫോണുമാണ് അർജുൻ ആയങ്കിയും സംഘവും തട്ടിയെടുത്തത്.
കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ 11 പാർട്ടി പ്രവർത്തകർ അറസ്റ്റിലായിരുന്നു.
കണ്ണൂർ അഴീക്കോട് കപ്പക്കടവ് സ്വദേശിയായ അർജുൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.