അങ്കമാലി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പൊലീസുകാരന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ ക്യാമ്പിലെ പൊലീസ് കോണ്‍സ്റ്റബിളായ മൂക്കന്നൂര്‍ സ്വദേശി ലിയോ വര്‍ഗീസിനെതിരെ മൂക്കന്നൂര്‍ അട്ടാറ കൊച്ചാട്ട് ബേസില്‍ .കെ എബ്രഹാമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ലിയോ അഞ്ച് വര്‍ഷത്തെ ദീര്‍ഘകാല അവധിയിലാണ്. അതിനിടെയാണ് തട്ടിപ്പ് നടത്തിയതായി പരാതിയുള്ളത്. മൗറീഷ്യസില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന ഉറപ്പില്‍ ബേസിലിന്‍െറ പക്കല്‍ നിന്ന് അഞ്ച് ലക്ഷമാണ് ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിയത്. മറ്റ് എട്ടു പേരും ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടത്രെ.
ഫ്രാന്‍സിന്‍െറ അധീനതയിലുള്ള ഠിയുണിയന്‍ ദ്വീപിലെത്തി 20 ദിവസങ്ങള്‍ക്കകം വിസ സമ്പാദിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. അതോടെ സ്വര്‍ണപ്പണ്ടം വിറ്റും കടം വാങ്ങിയുമാണ് പണം കൊടുത്തതത്രെ. ബേസില്‍ അടക്കം ഒന്‍പത് പേര്‍ മൗറിഷ്യസിലേക്ക് പോകാന്‍ കഴിഞ്ഞ 28ന് മുംബൈയിലെത്തി. ഒന്‍പത് പേരെയും വിമാനമാര്‍ഗം മൗറിഷ്യസിലേക്ക് യാത്രയാക്കുകയും ചെയ്തു. എന്നാല്‍ ലിയോ മുംബെയില്‍ തങ്ങി. ഉടനെ അവിടെ എത്തുമെന്നും ജോലി തരപ്പെടുത്തി തന്ന ശേഷമേ മടങ്ങൂ എന്നുമായിരുന്നു ഉദ്യോഗാര്‍ഥികളോട് പറഞ്ഞത്.
എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ലിയോ മൗറീഷ്യസിലത്തെിയില്ല. യുവാക്കള്‍ക്ക് ജോലിയും ലഭിച്ചില്ല. ലിയോ ഓരോ തവണയും ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞു. തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് ഒടുവില്‍ യുവാക്കള്‍ക്ക് ബോധ്യമായി. മൂന്ന് മാസത്തോളം ദുരിതജീവിതം പേറി അവിടെ കഴിഞ്ഞു. അതിനിടെ നാട്ടില്‍ തിരിച്ച് വരാനുള്ള ടിക്കറ്റ് ഏജന്‍സി വഴി അവിടെ എത്തിച്ചു. മലയാളി കൂട്ടായ്മയുടെയും മറ്റും സഹായങ്ങളോടെയാണ് യുവാക്കള്‍ നാട്ടില്‍ തിരിച്ചത്തെിയത്.
നാട്ടിലത്തെിയ ശേഷം കൊടുത്ത തുക കിട്ടാതെ വന്നപ്പോള്‍ ലിയോ വര്‍ഗീസിന്‍െറ വീട്ടുപടിക്കല്‍ ബേസിലും കുടുംബവും സത്യഗ്രഹമിരുന്നു. അതോടെ ഗേറ്റ് പൂട്ടി ലിയോയും കുടുംബവും സ്ഥലം വിട്ടു. തുടര്‍ന്ന് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ളവര്‍ക്ക് ബേസില്‍ പരാതി നല്‍കി. തുടര്‍ന്ന് ലിയോയെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ആറു മാസത്തിനകം രണ്ട് ഗഡുക്കളായി തുക തിരിച്ച് നല്‍കാമെന്ന് കരാറുണ്ടാക്കുകയും ചെയ്തു.
എന്നാല്‍ ആദ്യ ഗഡു ലഭിക്കേണ്ട സെപ്തംബര്‍ 16 മുതല്‍ ലിയോയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പണം നല്‍കാതെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് ബേസില്‍ അങ്കമാലി പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ നാളിതുവരെ അങ്കമാലി പൊലീസിന്‍െറ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. 50ഓളം പേര്‍ ലിയോയുടെ തട്ടിപ്പിനിരയായതായും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.