പൊൻകുന്നം: മരണാനന്തരം തങ്ങളുടെ ശരീരം മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് നൽകാന് തീരുമാനിച്ച് ദമ്പതികൾ ചിറക്കടവ് ഈസ്റ്റ് പറപ്പള്ളിക്കുന്നേൽ പി.എൻ. സോജനും ഭാര്യ ബിന്ദുവും സമ്മതപത്രത്തിൽ ഒപ്പുവെച്ചു. ഇരുവരും കോട്ടയം മെഡിക്കൽ കോളജിലെത്തി അനാട്ടമി വിഭാഗം മേധാവി ഡോ. ആൻ ജോർജിന് സമ്മതപത്രം കൈമാറി. മക്കളായ അനുവിന്റെയും അനന്തുവിന്റെയും സമ്മതപ്രകാരമാണ് ഇരുവരുടെയും തീരുമാനം. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറിയും ലൈബ്രറി കൗൺസിൽ കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റുമാണ് പി.എൻ. സോജൻ. മൃതദേഹം പഠനത്തിന് നൽകാൻ കൂടുതൽ താൽപര്യവുമായി സോജന് പിന്തുണ നൽകിയത് ഭാര്യ ബിന്ദുവാണ്. ലളിതമായ രീതിയിലാണ് ഇവരുടെ വിവാഹം നടന്നതും.
വിവാഹച്ചടങ്ങുകളും സദ്യയും ഉള്‍പ്പെടെ ഒഴിവാക്കിയിരുന്നു. മക്കളുടെ ചോറൂണ് ഉള്‍പ്പെടെ എല്ലാ ചടങ്ങുകളും ഇവര്‍ വേണ്ടെന്നുവെച്ചു. മൃതദേഹം പഠനത്തിന് വിട്ടുനല്‍കുന്നതിലൂടെ തങ്ങളുടെ സേവനങ്ങള്‍ മരണാനന്തരവും സമൂഹത്തിന് ലഭിക്കുമെന്നത് ഏറെ സന്തോഷപ്രദമാണെന്നും ദമ്പതികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.