വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്.

മലപ്പുറം എം.സി.ടി കോളജിലെ നിയമ വിദ്യാർഥിയായ അനുഷ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. കോളജിന് സമീപത്ത് വെച്ചാണ് അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.

ഗുരുതര പരിക്കേറ്റ അനുഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Tags:    
News Summary - A DYFI leader Anusha who was undergoing treatment in a car accident died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.