വയനാട്ടിലെ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം

പുൽപ്പള്ളി: വന്യമൃഗ ആക്രമണത്തിനെതിരായ വയനാട്ടിലെ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥന് ഹൃദയാഘാതം. പുൽപ്പള്ളി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷാജിക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഷാജിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പോളിനെ ആശുപത്രിയിലെത്തിച്ച ആംബുലൻസിൽ ഷാജി യാത്ര ചെയ്തിരുന്നു. കൂടാതെ, മൃതദേഹത്തിനൊപ്പമുള്ള യാത്രയിലും ഷാജി അനുഗമിച്ചിരുന്നു. വാഹനം തടഞ്ഞതിനെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ഹൃദയാഘാതത്തിന് കാരണമെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - A forest department official suffered a heart attack during the protest in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.