ചേലക്കര: ഇ.പി.ജയരാജന്റെ ആത്മകഥയെന്ന പേരിൽ പുറത്തുവന്ന 'കട്ടൻചായയും പരിപ്പുവടയും' എന്ന പുസ്തകത്തിലെ തന്നെ കുറിച്ചുള്ള പരാമർശങ്ങളിൽ പ്രതികരിച്ച് പി.വി.അൻവർ എം.എൽ.എ.
ഇ.പി ജയരാജൻ ഒരിക്കലും തന്നെ കുറിച്ച് അങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അൻവർ പറഞ്ഞു. ഇ.പിക്കെതിരെ മുൻപ് ആർ.എസ്.എസ് ബന്ധം ആരോപിച്ചതിലും അദ്ദേഹത്തെ ഒറ്റപ്പെടുത്തി പുറത്താൻ ശ്രമം നടത്തുന്നതിന് പിന്നിലും മുഖ്യമന്ത്രിയുടെ ഓഫീസും പി.ശശിയുമാണെന്ന് അൻവർ പറഞ്ഞു. ഇതും ശശിയുടെ ഓപറേഷനാണ് ഡി.സി ബുക്സിനെ അതിന് കരുവാക്കിയതാരിക്കാമെന്നും അൻവർ തുറന്നടിച്ചു.
ഇ.പി ജയരാജൻ വളരെ മനുഷ്യപറ്റുള്ള കമ്യൂണിസ്റ്റുകാരനാണ്. ആ മനുഷ്യപറ്റും നിഷ്കളങ്കതയുമാണ് പലപ്പോഴും അദ്ദേഹത്തിന് തന്നെ വിലങ്ങായി മാറുന്നതെന്ന് അൻവർ പറഞ്ഞു. ഇങ്ങനെ പുസ്തകം എഴുതിയത് താനല്ലെന്ന ഇ.പിയുടെ പ്രതികരണം താനും അടിവരയിടുകയാണ്. അത് അവിശ്വസിക്കേണ്ടതില്ല. താനുമായി വളരെ സൗഹൃദത്തിലുള്ളയാളാണ് അദ്ദേഹം ഇങ്ങനെയുള്ള പരാമർശം നടത്തുമെന്ന് കരുതുന്നില്ലെന്നും പി.വി അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.