മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

കുലശേഖരം (കന്യാകുമാരി): മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ ദമ്പതികളുടെ മകൾ സുഷ്വികാമോൾ ആണ് മരിച്ചത്.

കൂലി തൊഴിലാളിയായ സുരേന്ദ്രൻ രാത്രി കുടുംബവുമായി കലഹമുണ്ടാക്കുമ്പോൾ കുട്ടികൾ അടുത്തുള്ള റബർ തോട്ടത്തിൽ പോയിരിക്കുക പതിവാണ്. തിങ്കളാഴ്ച രാത്രിയും കുട്ടികൾ റബർ തോട്ടത്തിൽ പോയപ്പോഴാണ് പാമ്പുകടിയേറ്റത്.

വേദനകൊണ്ട് കരഞ്ഞ കുട്ടിയെ സമീപ വാസികൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുഷ് വിൻസിജോ, സുജിലിൻജോ എന്നിവർ സഹോദരങ്ങളാണ്. തിരുവട്ടാർ പൊലീസ് കേസെടുത്തു.

Tags:    
News Summary - A four-year-old girl has died after being bitten by a snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.