പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ വീട്ടിൽനിന്ന് രണ്ട് നാടൻതോക്കുകളും പെരുമ്പാമ്പിെൻറ നെയ്യും പിടികൂടി. പരുത്തിപ്പാറ തടിക്കാട് ജോണ്സെൻറ (52) വീട്ടില്‍നിന്നാണ് വനംവകുപ്പ് അധികൃതർ തോക്കും നെയ്യും പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അഖില്‍ നാരായണന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വീടിെൻറ അടുക്കള ഭാഗത്തെ സ്റ്റോർറൂമില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ഇവ. 10 വര്‍ഷം മുമ്പ് പെരുമ്പാമ്പിനെ കൊന്ന് ശേഖരിച്ചതാണ് നെയ്യ് എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റെയ്ഡില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഷാജീവ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ടി. ലത്തീഫ്, പി. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ടി.വി. ബിനേഷ്‌കുമാര്‍, എം. ദേവാനന്ദന്‍, എച്ച്. ഹെന്ന, ഫോറസ്റ്റ് വാച്ചര്‍ പി. രവീന്ദ്രന്‍, ഡ്രൈവര്‍ കെ.കെ. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.