വിതുര :പൊന്മുടിയിൽ കാട്ടാനക്കൂട്ടമിറങ്ങി. പൊന്മുടി 21,22 ഹെയർ പിൻ വളവുകൾക്കിടയിലാണ് റോഡിൽ നിന്നും 50അടി മാറി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളുമാണ് സംഘത്തിലുള്ളത്.
വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാട്ടാനകൂട്ടത്തെ വനമേഖലയിൽ കണ്ടത്. ജനവാസമേഖല അല്ലാത്തതിനാലും റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ശല്യം ഉണ്ടാക്കാത്തത്തിനാലും വനപാലകർ ഇവയെ കാട്ടിലേക്ക് ഓടിച്ചു വിടാൻ ശ്രമം നടത്തിയില്ല. സാധാരണ പകൽ സമയങ്ങളിൽ ഇവിടെ കാട്ടാനകളെ കാണാറില്ലന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.