വയനാട് നടവയലിൽ പുലിയെ അവശനിലയിൽ കണ്ടെത്തി

വയനാട്: നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയാണെന്ന് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർ.ആർ.ടി സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തി. നടവയൽ നീർവാരം എന്ന സ്ഥലത്താണ് പുലിയെ കണ്ടെത്തിയത്. പുലി തോട്ടിൽ നിന്നും വെള്ളംകുടിക്കുന്നതാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. 

ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഏകദേശം എട്ട് വയസ് പ്രായം കണക്കാക്കുന്നു. അസുഖം ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കുകളുണ്ടോ എന്നത് വിശദമായി പരിശോധിച്ചാൽ മാത്രമേ മനസിലാവുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. 

Tags:    
News Summary - A Leopard was found in Wayanad nadavayalil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.