കൊല്ലം സ്വദേശി സൗദിയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു

അൽഅഹ്‌സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്‌സയിൽ മലയാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. കൊല്ലം പള്ളിമുക്ക് കാവൽപ്പുര സ്വദേശി ജമാൽ സലീം ആണ് മരിച്ചത്. താമസസ്ഥലത്തു വെച്ചാണ് അപകടം, കൂടെയുള്ളവർ അൽഅഹ്‌സ അൽമന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽഅഹ്‌സ ഷാറെ സിത്തീനിൽ ആയിരുന്നു ജമാൽ സലിം താമസിച്ചിരുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ജമാലിന്റെ കുടുംബം. ജമാൽ സലീമിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.

Tags:    
News Summary - A native of Kollam died of electrocution in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.